‘തോറ്റാലെന്താ, എസ്എഫ്ഐ ഉണ്ടല്ലോ’..!  വ്യാജ സർട്ടിഫിക്കറ്റ് നൽകി പിജി പ്രവേശനം  നേടി എസ്എഫ് ഐ നേതാവ്; പരാതിയുമായി മറ്റൊരു എസ്എഫ് ഐ അംഗം

 

ആ​ല​പ്പു​ഴ: എ​സ്എ​ഫ്‌​ഐ​യി​ല്‍ വീ​ണ്ടും വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദം. ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി അം​ഗം നി​ഖി​ല്‍ തോ​മ​സി​നെ​തി​രെ​യാ​ണ് എ​സ്എ​ഫ്‌​ഐ​യി​ലെ മ​റ്റൊ​രു അം​ഗം പ​രാ​തി ന​ല്‍​കി​യ​ത്. എം​കോം പ്ര​വേ​ശ​ന​ത്തി​ന് വേ​ണ്ടി ഹാ​ജ​രാ​ക്കി​യ​ത് വ്യാ​ജ ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

വെ​ള്ളി​യാ​ഴ്ച ചേ​ര്‍​ന്ന എ​സ്എ​ഫ്‌​ഐ ഫ്രാ​ക്ഷ​ന്‍ യോ​ഗ​ത്തി​ല്‍ ഈ ​വി​ഷ​യം ഉ​യ​ര്‍​ന്നു​വ​ന്ന​തോ​ടെ ഇ​യാ​ളെ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍​നി​ന്ന് നീ​ക്കാ​ന്‍ സി​പി​എം നി​ര്‍​ദേ​ശം ന​ല്‍​കി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍.നാ​സ​ര്‍ ഇ​ക്കാ​ര്യം സ്ഥിരീ​ക​രി​ച്ചു.

നി​ല​വി​ല്‍ കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ എം​കോം വി​ദ്യാ​ര്‍​ഥിയാ​ണ് നി​ഖി​ല്‍. കോ​ള​ജി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കാ​ന്‍ ഇ​യാ​ള്‍ സ​മ​ര്‍​പ്പി​ച്ച ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്നാ​ണ് പ​രാ​തി.

2018 – 2020 കാ​ല​ഘ​ട്ട​ത്തി​ല്‍ നി​ഖി​ല്‍ ഇ​തേ കോ​ള​ജി​ല്‍ ബി​കോം ചെ​യ്‌​തെ​ങ്കി​ലും പാ​സാ​യി​ല്ല. പ​ക്ഷെ 2021ല്‍ ​ഇ​വി​ടെ​ത​ന്നെ ഇ​യാ​ള്‍ എം​കോ​മി​ന് ചേ​ര്‍​ന്നു. പ്ര​വേ​ശ​ന​ത്തി​നാ​യി 2019 – 2021 കാ​ല​ത്തെ ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ഇ​യാ​ള്‍ ഹാ​ജ​രാ​ക്കി​യ​ത്.

ബികോം പഠനകാലത്ത് 2019 ല്‍ എംഎസ്എം കോളജില്‍ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു നിഖില്‍.

ഒ​രേ കാ​ല​ത്ത് എ​ങ്ങ​നെ കാ​യം​കു​ള​ത്തും ക​ലിം​ഗ​യി​ലും പ​ഠി​ക്കാ​നാ​കു​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി ചോ​ദി​ച്ച​ത്. രേ​ഖാ​മൂ​ലം തെ​ളി​വ് സ​ഹി​ത​മാ​ണ് ആ​ല​പ്പു​ഴ​യി​ലെ എ​സ്എ​ഫ്‌​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും കോ​ള​ജി​ല്‍ നി​ഖി​ലി​ന്‍റെ ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​യു​മാ​യ പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കി​യ​ത്.

വെ​ള്ളി​യാ​ഴ്ച ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ യ​ഥാ​ര്‍​ത്ഥ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ന്‍ നി​ഖി​ലി​നോ​ട് പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കി​ട്ടി​യി​ട്ടി​ല്ലെ​ന്ന വാ​ദ​മാ​ണ് നി​ഖി​ല്‍ ഉ​ന്ന​യി​ച്ച​ത്.

തു​ട​ര്‍​ന്നാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട്ട് നി​ഖി​ലി​നെ എ​സ്എ​ഫ്‌​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്വ​ത്തി​ല്‍ നി​ന്നും നീ​ക്കി​യ​ത്.വി​ഷ​യം പാ​ര്‍​ട്ടി ത​ല​ത്തി​ല്‍ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment