ഞാ​യ​റാഴ്ച​യോ​ടെ സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം സ​ജീ​വ​മാ​കും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാഴ്ച​യോ​ടെ സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം സ​ജീ​വ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഞാ​യ​റാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തേ​തു​ട​ർ​ന്ന് വി​വി​ധ ജി​ല്ല​ക​ൾ​ക്ക് മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഞാ​യ​റാ​ഴ്ച മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ് പു​റ​പ്പ​ടു​വി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഏ​ഴ് ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യു​ള്ള എ​ട്ട് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment