ഭ​ക്ഷ​ണം​ കൊ​ടു​ക്കു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ മാ​ന്തി​; ചികിത്സ തേടാതിരുന്ന യുവതിക്ക് പിന്നീട് പേവിഷ ലക്ഷങ്ങൾ; ഒടുവിൽ മരണത്തിന് കീഴടങ്ങി സ്റ്റെ​ഫി​ന

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ​യു​ടെ ന​ഖം കൊ​ണ്ട് മു​റി​വേ​റ്റ യു​വ​തി പേ​വി​ഷ ബാ​ധ​യേ​റ്റ് മ​രി​ച്ചു. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​നി സ്റ്റെ​ഫി​ന വി. ​പേ​രേ​ര(49) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ച യു​വ​തി​യു​ടെ മ​ര​ണ​കാ​ര​ണം വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് വ്യ​ക്ത​മാ​യ​ത്.

ക​ഴി​ഞ്ഞ ഏ​ഴി​ന് സ​ഹോ​ദ​ര​നൊ​പ്പം കൂ​ട്ടി​രി​പ്പു​കാ​രി​യാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​യ യു​വ​തി ഒ​മ്പ​തി​ന് പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തെ​രു​വ് നാ​യ്ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​നി​ടെ നാ​യ ശ​രീ​ര​ത്തി​ല്‍ മാ​ന്തി​യ വി​വ​രം സ്റ്റെ​ഫി​ന ഡോ​ക്ട​ര്‍​മാ​രോ​ട് പ​റ​യു​ന്ന​ത്. നാ​യ​യി​ല്‍ നി​ന്ന് പ​രി​ക്കേ​റ്റ​പ്പോ​ള്‍ ഇ​വ​ര്‍ ചി​കി​ത്സ തേ​ടി​യോ എ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ല.

കാ​ട്ടു​പൂ​ച്ച​യി​ൽ​നി​ന്ന് പേ​വി​ഷ​ബാ​ധ​യേ​റ്റ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളിയുടെ മരണവും വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. കൊ​ല്ലം നി​ല​മേ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി (48) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 22 ന് ​ആ​ണ് മു​ഹ​മ്മ​ദ് റാ​ഫി​ക്ക് കാ​ട്ടു​പൂ​ച്ച​യു​ടെ ക​ടി​യേ​റ്റ​ത്.

Related posts

Leave a Comment