ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കു​മെ​തി​രേ ഹ​ർ​ജി; എ​എ​ച്ച്എ​പി നേ​താ​വ് പ്ര​തീ​ഷ് വി​ശ്വ​നാ​ഥ​നാണ് ഹർജിക്കാരൻ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വി​ശ്വാ​സി​ക​ള​ല്ലാ​ത്ത​വ​രെ ദ​ർ​ശ​നം ന​ട​ത്താ​ൻ സ​ഹാ​യി​ച്ചു​വെ​ന്നാ​രോ​പി​ച്ച് റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കു​മെ​തി​രെ ഹ​ർ​ജി. എ​എ​ച്ച്എ​പി നേ​താ​വ് പ്ര​തീ​ഷ് വി​ശ്വ​നാ​ഥ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

സു​പ്രീം കോ​ട​തി വി​ധി ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് ശ​ബ​രി​മ​ല​യി​ൽ യു​വ​തീ പ്ര​വേ​ശ​നം ന​ട​ത്തി​യ​തെ​ന്നും ഇ​തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി. വി​ശ്വാ​സി​ക​ള​ല്ലാ​ത്ത ബി​ന്ദു​വി​നെ​യും ക​ന​ക​ദു​ർ​ഗ​യെ​യും ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​ൻ സ​ഹാ​യി​ച്ച​തി​നെ​തി​രെ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. കേ​സ് ഫെ​ബ്ര​വ​രി ഒ​ന്നി​നു വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Related posts