വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ! ലാന്‍ഡിംഗിനിടെ നിയന്ത്രണം തെറ്റി… അടിതെറ്റിയ വിമാനം ചെന്നുനിന്നത് തിരക്കേറിയ റോഡില്‍

1ദുബായ് വിമാനത്താവളത്തില്‍ വിമാനം കത്തിയമര്‍ന്നതിന് പിന്നാലെ മറ്റൊരു വന്‍ വിമാനദുരന്തം കൂടി തലനാരിഴയ്ക്ക് ഒഴിവായി. ഫ്രാന്‍സില്‍ നിന്ന് നിന്ന് ഇറ്റലിയിലേക്ക് വന്ന കാര്‍ഗോ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു തിരക്കേറിയ റോഡിലേക്ക് തെന്നിനീങ്ങുകയായിരുന്നു. ഇറ്റലിയിലെ ബെര്‍ഗാമോ വിമാനത്താവളത്തിലായിരുന്നു സംഭവം. പ്രാദേശികസമയം പുലര്‍ച്ചെ നാലിനായിരുന്നു അപകടം.

2

പാഴ്‌സല്‍ കമ്പനിയായ ഡിഎച്ച്എല്ലിന്റെ ഉടമസ്ഥതയിലുള്ള ചാര്‍ട്ടേഡ് കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ലാന്‍ഡിംഗിനു ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വേലിക്കെട്ടുകള്‍ തകര്‍ത്ത് സമീപത്തെ റോഡിലേക്ക് നിരങ്ങി നീങ്ങുകയായിരുന്നു. പുലര്‍ച്ചെയായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നു. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. മൂന്നു പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

italy

Related posts