ഒളിച്ചോടിയതോ? പ്ലസ്ടു വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി; അയല്‍വാസിയായ 19 കാരനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന് പോലീസ്

plustwo-girl

ചെറുതോണി: മുരിക്കാശേരിയില്‍ പ്ലസ്ടുവിനു പഠിക്കുന്ന വിദ്യാര്‍ഥിനിയെ കാണാനില്ലെന്നു പരാതി. കഴിഞ്ഞ നാലു മുതലാണ് പെണ്‍കുട്ടിയെ കാണാതായിരിക്കുന്നത്. പിതാവ് മുരിക്കാശേരി പോലീസിനു നല്‍കിയ പരാതിയില്‍ ഇടുക്കി സിഐ സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അയല്‍വാസിയായ 19 കാരനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഇയാളോടൊപ്പമാണ് പെണ്‍കുട്ടി പോയിരിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു. കട്ടപ്പനയില്‍ ഡിഗ്രിക്കു പഠിക്കുന്ന യുവാവ് നേരത്തെ ആറുമാസം ബാംഗ്ലൂരില്‍ പഠനത്തിനായി പോയിരുന്നു. ഈ പരിചയത്തില്‍ ബാംഗ്ലൂരിലേക്ക് പോയിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ഇവരുടെ  മൊബൈല്‍ ഫോണ്‍ പരിശോധിച്ചു വരികയാണ്. ബാംഗ്ലൂരിലുള്ള സുഹൃത്തുക്കളുമായും പോലീസ് ബന്ധപ്പെട്ടിരുന്നു. ഇതുവരെയും ഇവരെകുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

Related posts