അടിമാലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരേ അതിക്രമം നടത്തിയ സംഭവത്തില്‍ ഒരാളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി തട്ടേക്കണ്ണന്‍കുടി സ്വദേശിയായ രമേശാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം.
വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പ്രതി പെണ്‍കുട്ടിക്കുനേരേ അതിക്രമം നടത്തിയതായി രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.