പെരുമ്പാവൂർ: കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈലിൽ പോലീസ് കണ്ടത് അഞ്ചു വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ. പ്രതിയുടെ ബന്ധുവിന്റെ കുട്ടിയെയാണു പ്രതി പീഡനത്തിനിരയാക്കിയത്.
50 ഗ്രാം കഞ്ചാവുമായി ചെമ്പറക്കിയിൽനിന്നു പിടിയിലായയാളുടെ മൊബൈലിലാണു ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. ചോദ്യം ചെയ്യലിൽ ഇയാൾ ലഹരിക്ക് അടിമയാണെന്ന് കണ്ടെത്തി.
ഇതോടെയാണ് ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പരിശോധനയ്ക്കു വിധേയമാക്കിയത്. നാളുകളായി ഈ ബന്ധുവിനൊപ്പമാണ് ഇയാൾ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
അതിനാൽത്തന്നെ കുട്ടി നിരന്തരം പീഡനത്തിനിരയായിരിക്കാമെന്നാണു പോലീസ് നിഗമനം. കഞ്ചാവ് കേസിനൊപ്പം ഇയാൾക്കെതിരേ പോക്സോ കേസുകൂടി ചുമത്തി.