മു​ന്ന​റി​യി​പ്പി​ല്ലാ​തെ വി​മാ​നം റ​ദ്ദാ​ക്കി; മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ക​പ്പ​ൽ ജോ​ലി​യും ന​ഷ്ട​മാ​യി; പാ​ലാ സ്വ​ദേ​ശി മാ​ത്യൂ​സ് ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ൽ എ​യ​ർ ഇ​ന്ത്യ​ക്ക് 50,000 രൂ​പ പി​ഴ

കോ​​ട്ട​​യം: മു​​ന്ന​​റി​​യി​​പ്പി​​ല്ലാ​​തെ വി​​മാ​​നം റ​​ദ്ദാ​​ക്കി​​യെ​​ന്ന പ​​രാ​​തി​​യി​​ൽ എ​​യ​​ർ ഇ​​ന്ത്യ​​യ്ക്ക് 50,000 രൂ​​പ പി​​ഴ​​യി​​ട്ട് കോ​​ട്ട​​യം ഉ​​പ​​ഭോ​​ക്തൃ ത​​ർ​​ക്ക പ​​രി​​ഹാ​​ര ക​​മ്മീ​​ഷ​​ൻ. പാ​​ലാ സ്വ​​ദേ​​ശി​​യാ​​യ മാ​​ത്യൂ​​സ് ജോ​​സ​​ഫാ​​ണ് പ​​രാ​​തി​​യു​​മാ​​യി ക​​മ്മീ​​ഷ​​നെ സ​​മീ​​പി​​ച്ച​​ത്.

ജോ​​ലി സം​​ബ​​ന്ധ​​മാ​​യ മെ​​ഡി​​ക്ക​​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി മാ​​ത്യൂ​​സ് ജോ​​സ​​ഫ് 2023 ജൂ​​ലൈ 23 ന് ​​മും​​ബൈ​​യി​​ൽ​​നി​​ന്ന് കൊ​​ച്ചി​​യി​​ലേ​​ക്ക് പു​​ല​​ർ​​ച്ചെ 5.30 നു​​ള്ള എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​നം ബു​​ക്ക് ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​ന്നേ ദി​​വ​​സം പു​​റ​​പ്പെ​​ടേ​​ണ്ട വി​​മാ​​നം റ​​ദ്ദാ​​ക്കി.

ഈ ​​വി​​വ​​രം എ​​യ​​ർ ഇ​​ന്ത്യ അ​​ധി​​കൃ​​ത​​ർ പ​​രാ​​തി​​ക്കാ​​ര​​നെ അ​​റി​​യി​​ച്ചി​​ല്ല. തു​​ട​​ർ​​ന്ന് രാ​​ത്രി 8.32 നു​​ള്ള വി​​മാ​​ന​​മാ​​ണ് പ​​രാ​​തി​​ക്കാ​​ര​​ന് ല​​ഭി​​ച്ച​​ത്. അ​​തി​​നാ​​ൽ മെ​​ഡി​​ക്ക​​ൽ പ​​രി​​ശോ​​ധ​​ന​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ സാ​​ധി​​ച്ച​​തു​​മി​​ല്ല, ക​​പ്പ​​ലി​​ൽ അ​​നു​​വ​​ദി​​ച്ച ജോ​​ലി ന​​ഷ്ട​​പ്പെ​​ടു​​ക​​യും ചെ​​യ്തു​​വെ​​ന്നാ​​ണ് പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്ന​​ത്.

എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ അ​​ശ്ര​​ദ്ധ​​മൂ​​ലം പ​​രാ​​തി​​ക്കാ​​ര​​ൻ നേ​​രി​​ട്ട ന​​ഷ്ട​​ത്തെ​​ക്കു​​റി​​ച്ചും അ​​തി​​ന്‍റെ ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തെ​​ക്കു​​റി​​ച്ചും ക​​സ്റ്റ​​മ​​ർ കെ​​യ​​ർ മെ​​യി​​ൽ ഐ​​ഡി വ​​ഴി എ​​യ​​ർ​​ലൈ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​വെ​​ങ്കി​​ലും അ​​നു​​കൂ​​ല​​മാ​​യ മ​​റു​​പ​​ടി ല​​ഭ്യ​​മാ​​കാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് പ​​രാ​​തി​​ക്കാ​​ര​​ൻ ഉ​​പ​​ഭോ​​ക്തൃ​​ത​​ർ​​ക്ക പ​​രി​​ഹാ​​ര ഫോ​​റ​​ത്തെ സ​​മീ​​പി​​ച്ച​​ത്.

വി​​മാ​​നം റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​ക്കു​​റി​​ച്ച് പ​​രാ​​തി​​ക്കാ​​ര​​നെ അ​​റി​​യി​​ച്ചി​​രു​​ന്നു എ​​ന്നു തെ​​ളി​​യി​​ക്കു​​ന്ന ഒ​​രു തെ​​ളി​​വും എ​​യ​​ർ ഇ​​ന്ത്യ​​യ്ക്ക് ഹാ​​ജ​​രാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. ആ​​ദ്യം ബു​​ക്ക് ചെ​​യ്ത വി​​മാ​​നം റ​​ദ്ദാ​​ക്കി​​യ​​തി​​നാ​​ലും ബ​​ദ​​ൽ വി​​മാ​​ന​​ത്തി​​ന്‍റെ യാ​​ത്ര വൈ​​കി​​യ​​തി​​നാ​​ലും തൊ​​ഴി​​ലു​​ട​​മ നി​​ർ​​ദേ​​ശി​​ച്ച മെ​​ഡി​​ക്ക​​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഹാ​​ജ​​രാ​​കാ​​ത്ത​​തി​​നാ​​ലും പ​​രാ​​തി​​ക്കാ​​ര​​ന് ന​​ഷ്ടം സം​​ഭ​​വി​​ച്ച​​താ​​യി ഉ​​പ​​ഭോ​​ക്തൃ ത​​ർ​​ക്ക പ​​രി​​ഹാ​​ര ക​​മ്മീ​​ഷ​​ൻ ക​​ണ്ടെ​​ത്തി.

ഇ​​തി​​നാ​​ൽ എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​യ സേ​​വ​​ന​​ത്തി​​ലെ അ​​പ​​ര്യാ​​പ്ത​​ത​​യ്ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​ര​​മാ​​യി 50,000 രൂ​​പ പ​​രാ​​തി​​ക്കാ​​ര​​നു ന​​ൽ​​കാ​​ൻ അ​​ഡ്വ. വി.​​എ​​സ്. മ​​നു​​ലാ​​ൽ പ്ര​​സി​​ഡ​​ന്‍റും ആ​​ർ. ബി​​ന്ദു, കെ.​​എം. ആ​​ന്‍റോ എ​​ന്നി​​വ​​ർ അം​​ഗ​​ങ്ങ​​ളു​​മാ​​യ ക​​മ്മീ​​ഷ​​ൻ ഉ​​ത്ത​​ര​​വി​​ട്ടു.

Related posts

Leave a Comment