പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ കേ​ക്ക് മു​റി ആ​ഘോ​ഷം; സി​ഐ​ക്ക് ജാ​ഗ്ര​ത​ക്കുറ​വു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട്

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ രാ​ഷ്‌ട്രീയ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം കേ​ക്ക് മു​റി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച സം​ഭ​വ​ത്തി​ല്‍ സി​ഐ​ക്ക് ജാ​ഗ്ര​ത​ക്കുറ​വു​ണ്ടാ​യ​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്.

സ്റ്റേഷ​നി​ല്‍ പാ​ലി​ക്കേ​ണ്ട അ​ച്ച​ട​ക്ക​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. അ​ഭി​ലാ​ഷി​നെ​തി​രേ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ആ​ഘോ​ഷം. സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ലൂ​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വി​ട്ട​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​ടു​വ​ള്ളി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​ണ് ഹാ​പ്പി ബ​ർ​ത്ത് ഡേ ​ബോ​സ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ എ​ഫ്ബി​യി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം ന​ട​ത്തി​യ​ത്.​

അ​തേ​സ​മ​യം സ്റ്റേ​ഷ​നി​ല്‍ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ളോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഷ​ഹി​ന്‍ അ​റി​യി​ച്ചു. ്

Related posts

Leave a Comment