കണ്ണൂർ: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പുതിയ രീതിയിലാക്കിയപ്പോൾ അല്ലറചില്ലറ കേസുകളൊക്കെ സർട്ടിഫിക്കറ്റിലും പതിയും. മുന്പ് സർട്ടിഫിക്കറ്റുകളിൽ കേസ് വിവരങ്ങൾ ചേർക്കാറില്ലായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കായി അപേക്ഷിക്കുന്ന “കേസുകെട്ടുകാർക്ക്’ പുതിയ പരിഷ്കാരം “പണികൊടുക്കും’.
നിലവിൽ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നോൺ ഇൻവോൾവ്മെന്റ് ഇൻ ഒഫൻസ് (എൻഐഒസി) എന്നാണ് അറിയപ്പെടുന്നത്. നേരത്തെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൽ അപേക്ഷിക്കുന്ന ആളുടെ പേരിൽ ഏതെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും സർട്ടിഫിക്കറ്റിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ ഉണ്ടാകില്ലായിരുന്നു.
എന്നാൽ, പുതിയ സർട്ടിഫിക്കറ്റിൽ അപേക്ഷിക്കുന്ന ആളുകളുടെ പേരിൽ ഏതെങ്കിലും കേസുകൾ ഉണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത ക്രൈം നന്പറും ചുമത്തിയ വകുപ്പും സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തും. ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരവും രേഖപ്പെടുത്തും.
റെനീഷ് മാത്യു