പഞ്ചായത്ത് പ്രസിഡന്‍റിനെ മർദിച്ച് ആശുപത്രിയിലാക്കി; വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ സി​പി​എം – യൂ​ത്ത്കോ​ണ്‍​ഗ്ര​സ് സം​ഘ​ർ​ഷം


വെ​ള്ള​റ​ട: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ സി​പി​എം പ്ര​വ​ർ​ത്ത​ക​രും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി.​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ച് എ​ത്തി​യ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളെ​യും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെയും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.​

ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഴി​മ​തി കാ​ണി​ച്ചു എ​ന്ന് ആ​രോ​പി​ച്ച് പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച കാ​ല​മാ​യി പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ന്നു​വ​രു​ക​യാ​ണ്.​

ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ ലൈ​ഫ് പ​ദ്ധ​തി സം​ഭ​വം ച​ര്‍​ച്ച ചെ​യ്ത​ശേ​ഷം ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ക​മ്മി​റ്റി​യി​ല്‍ നി​ന്ന്പ്ര​തി​ഷേ​ധിച്ച് ഇ​റ​ങ്ങി പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ സ​മ​രം ന​ട​ത്തു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യെ​ത്തി.​

ഈ സ​മ​യം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ നി​ന്നും ഇ​റ​ങ്ങി പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ല്‍ ക​യ​റാ​ന്‍ പ്ര​സി​ഡ​ന്‍റ് ശോ​ഭ കു​മാ​രി എ​ത്തി​യ​തോ​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. പ​ര​സ്പ​ര​മു​ള്ള ക​യ്യാ​ങ്ക​ളി​യി​ല്‍ പ്ര​സി​ഡ​ന്‍റ് ശോ​ഭ​ക്കും(45), യൂ​ത്ത് കോ​ണ്‍്ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ റ​ജി​ന്‍(26), ആ​നി​പ്ര​സാ​ദ്(27)​നും പ​രി​ക്കേ​റ്റു.​

പ​രി​ക്കേ​റ്റ പ്ര​സി​ഡ​ന്‍റ് ശോ​ഭ​യെ വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ റ​ജി​ന്‍, ആ​നി​പ്ര​സാ​ദി​നെ​യും വെ​ള്ള​റ​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ​

പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ക​യ​റാ​ന്‍ പ​റ്റി​ല്ല എ​ന്ന​നി​ല​പാ​ടി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​റ​ച്ചു​നി​ന്ന​തോ​ടെ സി ​പി എം ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ പ്ര​തി​രോ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​നു തു​ട​ക്ക​മാ​യ​ത്.

പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ര്‍​ഡി​ലെ വി​ധ​വ​യാ​യ വീ​ട്ട​മ്മ യ​ശോ​ദ​ക്ക് ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം അ​നു​വ​ദി​ച്ച വീ​ടി​ന്‍റെ പ​ണി പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര്‍​ത്താ​വ് മോ​ഹ​ന്‍ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത​തും, പ​ദ്ധ​തി​പ്ര​കാ​രം വാ​ര്‍​ത്ത വീ​ട് നി​ര്‍​മ്മി​ക്കു​ന്ന​തി​ന് പ​ക​രം ഷീ​റ്റി​ട്ട് വീ​ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്കും പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണം.

ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​കു​മാ​റി​ന്‍റെ​യും സ​ബ്ഇ​ന്‍​സ്പ​ക്ട​ര്‍ സ​തീ​ഷ്ശേ​ഖ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Related posts

Leave a Comment