പറവൂരിൽ പോ​ലീ​സു​കാ​ർ കു​ള​ത്തി​ൽ കൈ​ക​ഴു​കി, കോ​വി​ഡ് ഭ​യ​ത്തി​ൽ നാ​ട്ടു​കാ​ർ കു​ളം വ​റ്റി​ച്ചു


പ​റ​വൂ​ർ: ക്ഷേ​ത്ര​ക്കു​ള​ത്തി​ന​ടു​ത്ത മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​യാ​ളു​ടെ മൃ​ത​ശ​രീ​രം കൈ​കാ​ര്യം ചെ​യ്ത പോ​ലീസു​കാ​ർ കു​ള​ത്തി​ലി​റ​ങ്ങി കൈ​ക​ഴു​കി​യ​തി​നെ തു​ട​ന്ന് വെ​ള്ളം മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചു വ​റ്റി​ച്ചു.

കു​ളം ശു​ദ്ധീ​ക​രി​ച്ച ശേ​ഷ​മാ​ണ് വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. തൂ​ങ്ങി​മ​രി​ച്ച​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം വ​രാ​ത്ത​താ​ണ് നാ​ട്ടു​കാ​രെ ഭ​യ​ത്തി​ലാ​ക്കി​യ​ത്. ഇ​യാ​ൾ​ക്ക് കോ​വി​ഡ് ഉ​ണ്ടെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്ന കാ​ര്യം ഒാ​ർ​ക്കാ​തെ​യാ​ണ് പോ​ലീ​സു​കാ​ർ കു​ള​ത്തി​ൽ കൈ​ക​ഴു​കി​യ​ത്.

ഒ​ട്ടേ​റെ​യാ​ളു​ക​ൾ ദി​നം​പ്ര​തി കു​ളി​ക്കു​ന്ന കു​ള​മാ​ണി​ത്. ദേ​ശീ​യ പാ​ത​യ്ക്ക​രി​കി​ലാ​യി​ട്ടു​ള്ള കു​ളം ഈ ​പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ശു​ദ്ധ​ജ​ല സ്രോ​ത​സാ​ണ്. 12 മ​ണി​ക്കൂ​റോ​ളം മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് വെ​ള്ളം​വ​റ്റി​ക്കാ​നാ​യ​ത്.

കോ​വി​ഡ് തു​ട​ങ്ങി​യ​തി​ന് ശേ​ഷം ഇ​ത് ര​ണ്ടാം വ​ട്ട​മാ​ണ് ക്ഷേ​ത്ര​കു​ളം ശു​ചീ​ക​രി​യേ​ക്ക​ണ്ടി​വ​ന്ന​ത്. നേ​ര​ത്തെ ഇ​റ്റ​ലി​യി​ൽ നി​ന്നു വ​ന്ന​യാ​ൾ കു​ള​ത്തി​ൽ കു​ളി​ച്ച​പ്പോ​ഴാ​യി​രു​ന്നു കു​ളം വ​റ്റി​ച്ച​ത്. കോവിഡ് വന്നതോടെ കൂടുത ൽ നിയന്ത്രണം ഇവിടെ ഉണ്ട്.

Related posts

Leave a Comment