തിരുവനന്തപുരം: പോലീസില്‍ ഒരു ലോബി രൂപപ്പെട്ടുവെന്നും ഈ ലോബിക്ക് അധോലോക ബന്ധമaുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ഈ ലോബിയെ നിയന്ത്രിക്കുന്നത് പൂരം കലക്കാന്‍ ഒത്താശ ചെയ്ത എഡിജിപി അജിത്ത് കുമാറാണെന്നും മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രി പോലും അറിയാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മാഫിയ പോലീസില്‍ രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.പോലീസ് അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കവെ പോലീസിനെതിരേ മറുത്ത് ഒരു വാക്ക് പോലും പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.