തിരുവല്ല: ഇരുവെള്ളിപ്ര സെന്റ് തോമസ് ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് ത്രിദിന ക്യാമ്പിൽ ജൂണിയർ കേഡറ്റുകൾ തുകലശേരി ബഥനി ജീവൻ ജ്യോതി ഹോം ഫോർ ഏജ്ഡ് മെൻ സ്ഥാപനത്തിൽ സന്ദർശിച്ചു.
ഓണത്തിന്റെ സമ്മാനപ്പൊതികളും ആശംസ കാർഡുകളുമായി എത്തിയ വിദ്യാർഥികളും ഒപ്പം അധ്യാപകരും ഓണാശംസകളും പാട്ടുകളും നൃത്തവുമായി ഒരു ദിനം ചെലവഴിച്ചു. അധ്യാപകരും അന്തേവാസികളും ഓണത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയും ഓണാശംസകൾ നേരുകയും ചെയ്തു.
ബഥനി ജീവൻ ജ്യോതി ഹോം ഫോർ എജ്ഡ് മെൻ ഡയറക്ടർ ഇൻ ചാർജ് ബ്രദർ നിർമൽ, സെന്റ് തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് സീനിയർ അസിസ്റ്റന്റ് എം. റിനു അൽഫോൻസാ അധ്യാപകരായ ശാലു ആൻഡ്രൂസ്, ജെസ്സി മൈക്കിൾ, ബിൻസിമോൾ മാത്യു, എസ്പിസി – സിപിഒ ജോജോമോൻ വർഗീസ്, ലിന്റാ എൻ. അനിയൻ തുടങ്ങിയവർ പ്രസംഗിച്ചു.