മോഹന്‍ലാലിന്റെ നായികയായി വിളിച്ചതാ, പക്ഷേ ഞാന്‍ പോയില്ല! പൊന്നമ്മ ബാബു പറയുന്നു

ponnamaമലയാളത്തിലെ കോമഡി താരങ്ങള്‍ക്കിടയില്‍ മാര്‍ക്കറ്റുള്ള താരങ്ങളിലൊരാളാണ് പൊന്നമ്മ ബാബു. നാടകത്തിലൂടെ എത്തി സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടി. 1996ല്‍ പടനായകന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു പൊന്നമ്മയുടെ വരവ്. അതിനുശേഷം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍.

ഇപ്പോഴിതാ ഒരു വലിയ തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് പൊന്നമ്മ ബാബു. എന്താണെന്നല്ലേ, സാക്ഷാല്‍ ലാലേട്ടന്റെ നായികയായി അഭിനയിക്കാനുള്ള അവസരം താന്‍ വേണ്ടെന്നുവച്ചിരുന്നെന്നാണ് ഇവര്‍ പറയുന്നത്. 1982ല്‍ ആണ് പൊന്നമ്മയ്ക്ക് മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഭദ്രന്‍ സംവിധാനം ചെയ്ത ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന ചിത്രത്തിലേക്കായിരുന്നു ക്ഷണം. ലാലിനൊപ്പം ശങ്കറും ചിത്രത്തിലുണ്ട്. എന്നാല്‍ അന്ന് കല്യാണത്തിരക്കില്‍ നില്‍ക്കുന്ന പൊന്നമ്മയ്ക്ക് ആ അവസരം വേണ്ട എന്ന് വയ്‌ക്കേണ്ടി വന്നു.

പകരം എത്തിയത് നായികയായി എത്തിയത് മേനകയും. ചിത്രം സൂപ്പര്‍ഹിറ്റുമായി. തിരിഞ്ഞുനോക്കുമ്പോള്‍ നഷ്ടബോധം തോന്നുന്നുവെന്നാണ് പൊന്നമ്മ പറയുന്നത്. അന്നത്തെ അവസരം വിനിയോഗിച്ചിരുന്നെങ്കില്‍ ഇന്ന് മലയാളത്തിലെ എണ്ണംപറഞ്ഞ നടിമാരിലൊരാളായി ഞാന്‍ മാറിയേനെ-പൊന്നമ്മ പറയുന്നു. സിനിമയ്‌ക്കൊപ്പം സീരിയലിലും സജീവമായ പൊന്നമ്മയുടെ മകള്‍ പിങ്കിയും അഭിനയലോകത്ത് സജീവമാണ്.

Related posts