യുവതിയോടു മോശമായി പെരുമാറിയ പൂജാരിയെ വെട്ടി പരിക്കേൽപിച്ചു; അയൽവാസിയായ ഫോർട്ടു കൊച്ചിക്കാരനെ പൊക്കി പോലീസ്


വൈ​ക്കം: രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ഭ​ർ​ത്താ​വ് അ​യ​ൽ​ക്കാ​ര​നാ​യ പൂ​ജാ​രി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു.

വൈ​ക്കം ചെ​ന്പ് മു​റി​ഞ്ഞ​പു​ഴ സ്വ​ദേ​ശി വി​സ്മ​യി(23)​നെ​യാ​ണ് വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു ആ​ക്ര​മ​ണം.

പ​റ​വൂ​രി​ലെ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യ യു​വാ​വ് പു​ല​ർ​ച്ചെ ക്ഷേ​ത്ര​ത്തി​ലേ​ക്കു പോ​കു​ന്ന​തി​ന് വ​രി​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ വീ​ടി​നു മു​ന്നി​ലെ വ​ഴി​യി​ലൂ​ടെ വ​രു​ന്പോ​ൾ യു​വ​തി​യു​ടെ ഫോ​ർ​ട്ടു കൊ​ച്ചി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വ് സി​ൽ​വ​സ്റ്റ​ർ ഫെ​ർ​ണാ​ണ്ട​സ് മ​റ്റൊ​രാ​ൾ​ക്കൊ​പ്പ​മെ​ത്തി വെ​ട്ടു​ക​യാ​യി​രു​ന്നു.

തു​ട​യ്ക്ക് പ​രി​ക്കേ​റ്റ യു​വാ​വി​നെ ചെ​മ്മ​നാ​ക​രി ഇ​ൻ​ഡോ-​അ​മേ​രി​ക്ക ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വാ​വി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

സം​ഭ​വ​ത്തെത്തുട​ർ​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ സി​ൽ​വ​സ്റ്റ​ർ ഫെ​ർ​ണാ​ണ്ട​സി​നെ സി​ഐ കൃ​ഷ്ണ​ൻ​പോ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ നി​ന്നു പി​ടി​കൂ​ടി.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സി​ൽ​വ​സ്റ്റ​ർ ഫെ​ർ​ണാ​ണ്ട​സി​ന്‍റ കൂ​ട്ടാ​ളി​ക്കാ​യി പോ​ലി​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Related posts

Leave a Comment