ടീ​നേ​ജ് ഇ​പ്പോ​ൾ ആ​സ്വ​ദി​ക്കു​ന്നുണ്ട്

എ​ട്ടി​ലും ഒ​മ്പ​തി​ലും പ​ത്തി​ലും ഗേ​ൾ​സ് സ്കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. അ​ത് ക​ഴി​ഞ്ഞ് കോ​ളജി​ലും ഗേ​ൾ​സ് ത​ന്നെ​യാ​യി​രു​ന്നു. കോളജിൽ പഠിക്കുന്ന സമയത്ത് ബ​സ് സ്റ്റോ​പ്പി​ൽ ഒ​രു പ​യ്യ​ൻ സ്ഥി​ര​മാ​യി​ട്ട് നി​ൽ​ക്കും. ക്ഷ​മ കെ​ട്ട് പ​യ്യ​നെ ഞാ​ൻ പേ​ടി​പ്പി​ച്ചു.

അ​ച്ഛ​നെ വി​ളി​ക്കു​മെ​ന്ന് പ​റ​ഞ്ഞു. ഒ​രു ദി​വ​സം അ​ച്ഛ​ൻ വ​ന്ന് ഇ​വ​നാ​ണോ എ​ന്ന് ചോ​ദി​ച്ചു. ഇ​യാ​ൾ ത​ന്നെ​യാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഭം​ഗി​യു​ണ്ട​ല്ലോ എ​ന്ന് അ​ച്ഛ​ൻ.

വി​ളി​ച്ചോ​ണ്ട് വ​ന്ന​ത് പ്രൊ​ട്ട​ക്ഷ​നാ​ണ്. പ​ക്ഷെ അ​ച്ഛ​നും സു​ഹൃ​ത്തും ഇ​രു​ന്ന് സം​സാ​രി​ക്കു​ന്നു. പ​ക്ഷെ ഇ​ന്ന് ഒ​രു ടീ​നേ​ജ​റു​ടെ അ​മ്മ​യാ​യി​രി​ക്കു​മ്പോ​ൾ കു​റ​ച്ച് കൂ​ടെ ഞാ​ൻ എ​ന്‍റെ ടീ​നേ​ജ് ആ​സ്വ​ദി​ക്കു​ന്നു​ണ്ട്.

കാ​ര​ണം ആ ​സ​മ​യ​ത്ത് ന​മ്മു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് എ​ല്ലാം. ന​മ്മ​ൾ ചെ​യ്യു​ന്ന​ത് തെ​റ്റാ​ണോ എ​ന്ന ക​ൺ​ഫ്യൂ​ഷ​നി​ൽ ആ ​കാ​ല​മ​ങ്ങ് ക​ഴി​ഞ്ഞുപോ​യി. പ​ക്ഷെ ഇ​ന്ന് മ​ക്ക​ളി​ലൂ​ടെ​യാ​ണ് ന​മ്മ​ൾ ന​മ്മ​ളെ കാ​ണു​ന്ന​ത്.
-പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത്

Related posts

Leave a Comment