ഒരു നിയന്ത്രണവുമില്ല, അതിവേഗം മുന്നോട്ട്..!  2023ൽ ഇന്ത്യ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാകും; 2050ലും ചൈനയ്ക്ക് തോൽപിക്കാനാവില്ല ഇന്ത്യയെ….

 

യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ൻ​​​​സ്: അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം ചൈ​​​​ന​​​​യെ മ​​​​റി​​​​ക​​​​ട​​​​ന്ന് ഇ​​​​ന്ത്യ ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ള്ള രാ​​​​ജ്യ​​​​മാ​​​​യി മാ​​​​റു​​​​മെ​​​​ന്നു യു​​​​എ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട്.

യു​​​​എ​​​​ന്നി​​​​ന്‍റെ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് ആ​​​​ൻ​​​​ഡ് സോ​​​​ഷ്യ​​​​ൽ അ​​​​ഫ​​​​യേ​​​​ഴ്സ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ന്‍റെ ദ ​​​​വേ​​​​ൾ​​​​ഡ് പോ​​​​പ്പു​​​​ലേ​​​​ഷ​​​​ൻ പ്രോ​​​​സ്പെ​​​​ക്സ് 2022 ആ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

ഈ ​​​​വ​​​​ർ​​​​ഷം ന​​​​വം​​​​ബ​​​​റോ​​​​ടെ ലോ​​​​ക​​​​ജ​​​​ന​​​​സം​​​​ഖ്യ എ​​​​ണ്ണൂ​​​​റു കോ​​​​ടി​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ലോ​​​ക ജ​​​ന​​​സം​​​ഖ്യാ​​​ദി​​​ന​​​ത്തോ​​​ട്(​​​ജൂ​​​ലൈ 11) അ​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

ആ​​​​ഗോ​​​​ള ജ​​​​ന​​​​സം​​​​ഖ്യാ വ​​​​ള​​​​ർ​​​​ച്ച 1950നു​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ​​​​ നി​​​​ര​​​​ക്കി​​​​ലാ​​​​ണ്. 2020ൽ ​​​​വ​​​​ള​​​​ർ​​​​ച്ചാ​​​​നി​​​​ര​​​​ക്ക് ഒ​​​​രു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ താ​​​​ഴെ​​​​യെ​​​​ത്തി.

ലോ​​​​ക​​​​ജ​​​​ന​​​​സം​​​​ഖ്യ 2030ഓ​​​​ടെ 850 കോ​​​​ടി​​​​യും 2050ഓ​​​​ടെ 970 കോ​​​​ടി​​​​യു​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്ന​​​​ത്. 2080ക​​​​ളി​​​​ൽ ലോ​​​​ക​​​​ജ​​​​ന​​​​സം​​​​ഖ്യ 1040 കോ​​​​ടി​​​യാ​​​കു​​​മെ​​​​ന്നും 2100 വ​​​​രെ ആ ​​​​നി​​​​ല​​​​യി​​​​ൽ തു​​​​ട​​​​രു​​​​മെ​​​ന്നും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

2023ൽ ​​​​ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ ചൈ​​​​ന​​​​യെ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​മെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​റ​​​​യു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ൽ ചൈ​​​​ന​​​​യി​​​​ൽ 142.6 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യി​​​​ലെ ജ​​​​ന​​​​സം​​​​ഖ്യ 141.2 കോ​​​​ടി​​​​യാ​​​​ണ്.

2050ൽ ​​​​ഇ​​​​ന്ത്യ​​​​യി​​​​ലെ ജ​​​​ന​​​​സം​​​​ഖ്യ 166.8 കോ​​​​ടി​​​​യാ​​​​കു​​​​മെ​​​​ന്നും ചൈ​​​​ന​​​​യി​​​​ലേ​​​​ത് 131.7 കോ​​​​ടി​​​​യാ​​​​യി ചു​​​​രു​​​​ങ്ങു​​​​മെ​​​​ന്നു​​​​മാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.

ഈ​​​​സ്റ്റേ​​​​ൺ, സൗ​​​​ത്ത്-​​​​ഈ​​​​സ്റ്റേ​​​​ൺ ഏ​​​​ഷ്യ(230 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ൾ), സെ​​​​ൻ​​​​ട്ര​​​​ൽ-​​​​സ​​​​തേ​​​​ൺ ഏ​​​​ഷ്യ(210 കോ​​​​ടി) എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളാ​​​​ണു ലോ​​​​ക​​​​ത്ത് ഏ​​​​റ്റ​​​​വും ജ​​​​ന​​​​സാ​​​​ന്ദ്ര​​​​ത​​​​യേ​​​​റി​​​​യ​​​​ത്.

ലോ​​​​ക​​​​ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ 55 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​സി​​​​ക്കു​​​​ന്ന​​​​ത് ഈ ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​ണ്. 2050വ​​​​രെ​​​​യു​​​​ള്ള ജ​​​​ന​​​​സം​​​​ഖ്യാ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ പ​​​​കു​​​​തി​​​​യി​​​​ലേ​​​​റെ​​​​യും എ​​​​ട്ടു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ക.

ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് റി​​​​പ്പ​​​​ബ്ലി​​​​ക് ഓ​​​​ഫ് കോം​​​​ഗോ, ഈ​​​​ജി​​​​പ്ത്, എ​​​​ത്യോ​​​​പ്യ, ഇ​​​​ന്ത്യ, നൈ​​​​ജീ​​​​രി​​​​യ, പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ്, ടാ​​​​ൻ​​​​സാ​​​​നി​​​​യ എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ.

ഭൂ​​​മി​​​യി​​​ലെ മ​​​നു​​​ഷ്യ​​​രു​​​ടെ എ​​​ണ്ണം 800 കോ​​​ടി​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന നി​​​ർ​​​ണാ​​​യ​​​ക​​​വേ​​​ള​​​യി​​​ലാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ ലോ​​​ക ജ​​​ന​​​സം​​​ഖ്യാ​​​ദി​​​ന​​​മെ​​​ന്ന് യു​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ടെ​​​റ​​​സ് പ​​​റ​​​ഞ്ഞു.

ഇ​​​തു ന​​​മ്മു​​​ടെ വൈ​​​വി​​​ധ്യ​​​ത്തെ ആ​​​ഘോ​​​ഷി​​​ക്കാ​​​നും പൊ​​​തു​​​വാ​​​യ മാ​​​ന​​​വി​​​ക​​​തയെ തി​​​രി​​​ച്ച​​​റി​​​യാ​​​നും ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ പു​​​രോ​​​ഗ​​​തി​​​യി​​​ൽ അ​​​ദ്ഭു​​​ത​​​പ്പെ​​​ടു ത്താ​​​നു​​​മു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ്-​​​ഗു​​​ട്ടെ​​​റ​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Related posts

Leave a Comment