സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഹൃദയം. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും നായികനായകൻമാരായെത്തുന്ന വിനീത് ശ്രീനിവാസൻ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.
ലോക്ക് ഡൗണായതോടെ സിനിമയുടെ ചിത്രീകരണവും നിർത്തിവയ്ക്കുകയായിരുന്നു. താരപുത്രൻമാരും താരപുത്രികളുമെല്ലാം ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
മോഹൻലാലും പ്രിയദർശനും ശ്രീനിവാസനും സിനിമയുമായെത്തിയപ്പോഴെല്ലാം ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. ഇവരുടെ മക്കൾ ഒരുമിക്കുന്പോഴും ആ പ്രതീക്ഷ നിലനിർത്തുമെന്നാണ് ആരാധകർ പറയുന്നത്.
നാളുകൾക്ക് ശേഷമായി ഹൃദയത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുകയാണെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരി അഞ്ചിനു പുനരാരംഭിക്കും. 35 ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആദിയിലൂടെ തുടക്കം കുറിച്ച പ്രണവും ഹലോയിലൂടെ അരങ്ങേറിയ കല്യാണിയും ആദ്യമായി ഒരുമിക്കുകയാണെന്നുള്ള പ്രത്യേകതയും ഹൃദയത്തിനുണ്ട്. സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നേരത്തെ വൈറലായി മാറിയിരുന്നു.
അടുത്ത സുഹൃത്തുക്കളാണ് പ്രണവും കല്യാണിയും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്.
പ്രണയവാർത്ത കണ്ടപ്പോൾ ചിരിയാണ് വന്നതെന്നും അത് പറഞ്ഞ് ഞാനും അപ്പുച്ചേട്ടനും ഒരുപാട് ചിരിച്ചുവെന്നും താരപുത്രി പറഞ്ഞിരുന്നു.
പ്രണവിന്റെ അഭിനയമികവിന് മുന്നിൽ സ്തബ്ദയായി നിന്നുപോയതിനെക്കുറിച്ചും താരപുത്രി പറഞ്ഞിരുന്നു. മുഴുനീള ഡയലോഗുകൾ വരെ പെട്ടെന്ന് തന്നെ പ്രണവ് സ്വായത്തമാക്കിയിരുന്നു.
പ്രണവിന്റെ രംഗമല്ല ചിത്രീകരിക്കുന്നതെങ്കിൽക്കൂടിയും അദ്ദേഹം ലൊക്കേഷനിലുണ്ടാവാറുണ്ടായിരുന്നു.
മാറ്റങ്ങളെന്തെങ്കിലും വരുത്തുന്പോൾ പറഞ്ഞാലും പെട്ടെന്ന് തന്നെ തയാറായി വരാറുണ്ട് അദ്ദേഹമെന്നായിരുന്നു പ്രണവിനെക്കുറിച്ച് വിനീത് പറഞ്ഞത്. ഡയലോഗും സീനുകളുമെല്ലാം പെട്ടെന്ന് തന്നെ മനസിലാക്കി അതിനനുസരിച്ച് ചെയ്യാറുണ്ട് പ്രണവ്.
ചെന്നൈയിൽ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. വിനീത് ശ്രീനിവാസൻ പഠിച്ച കോളജിൽ വെച്ചും ചിത്രീകരണമുണ്ടായിരുന്നു. ഭാര്യയ്ക്കൊപ്പം വർഷങ്ങൾക്ക് ശേഷം ക്യാംപസിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ച് വിനീത് എത്തിയിരുന്നു. വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ.
റാഗിംഗ് ചെയ്യുന്നതിനിടയിൽ നിന്നും ദിവ്യയെ രക്ഷിച്ചത് വിനീതായിരുന്നു. മ്യൂസിക് ക്ലബിലും ഒരുമിച്ച് ഇവർ പ്രവർത്തിച്ചിരുന്നു . ഇതിന് ശേഷമായാണ് ഇരുവരും പ്രണയത്തിലായത്.
വിനീത് മാത്രമല്ല ദിവ്യയും നല്ല പാട്ടുകാരിയാണെന്ന് ആരാധകർ മനസിലാക്കിയത് അടുത്തിടെയായിരുന്നു.