“എ​ന്നി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ ശ്ര​മി​ച്ചപ്പോൾ എനിക്ക് സ​ഹി​ച്ചി​ല്ല’; അ​വ​ളി​ല്ലാ​തെ​ ജീ​വി​ക്കാ​നാ​വി​ല്ല, അതിനാൽ അവളെ…. നാദാപുരത്തെ പ്രണയ ദുരന്തകഥ‍  ഇങ്ങനെ…


നാ​ദാ​പു​രം: ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഞ​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​ണ്. കു​റ​ച്ചാ​യി നഈമ ​എ​ന്നി​ൽ നി​ന്ന് ഒ​ഴി​ഞ്ഞുമാ​റാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​വ​ളി​ല്ലാ​തെ​ ജീ​വി​ക്കാ​നാ​വി​ല്ല-പോ​ലീ​സി​ന് മു​ന്നി​ൽ റ​ഫ്നാ​സ് പ​റ​ഞ്ഞു.​

യു​വ​തി​യെ​വെ​ട്ടി വീ​ഴ്ത്തി​ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഡോ​ക്ട​ർ മു​റി​വ് ഡ്ര​സ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് റ​ഫ്നാ​സ് നാ​ദാ​പു​രം ഡി​വൈ എ​സ്പി ടി.​പി.ജേ​ക്ക​ബി​ന് മു​ന്നി​ൽ മ​ന​സു​തു​റ​ന്ന​ത്.

ഉ​ച്ച​യ്ക്ക് 2.20നാ​ണ് വി​ദ്യാ​ര്‍​ഥി​നി അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. പെൺകുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആ​ക്ര​മ​ണത്തി​നാ​യി മൂ​ർ​ച്ച ഏ​റി​യ വാ​ക്ക​ത്തി​ പ്ര​തി ര​ണ്ടു ദി​വ​സം മു​മ്പ് ക​ക്ക​ട്ടി​ലെ ക​ട​യി​ൽ നി​ന്ന് വാ​ങ്ങി​യ​താ​ണെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ക്ര​മ​ത്തി​ന് ശേ​ഷം മോ​ട്ടോ​ർ ബൈ​ക്കി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളും പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

യു​വ​തി​യെ വെ​ട്ടി കൊ​ല​പെ​ടു​ത്തു​ക​യോ, അ​തി​ന് സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല്ലാ​നോ പ​ദ്ധ​തി​യി​ട്ടി​രി​ക്കാ​മെ​ന്നാ​ണ്പോ​ലീ​സ് നി​ഗ​മ​നം.

വ്യാ​ഴാ​ഴ്ച​ര ാ​വി​ലെ മു​ത​ൽ യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന ു സ​മീ​പം പ​ല സ​മ​യ​ങ്ങ​ളി​ലാ​യി​ എ​ത്തി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ​പ​റ​ഞ്ഞു.​

അ​ക്ര​മ​ത്തി​നു​പ​യോ​ഗി​ച്ച വാ​ക്ക​ത്തി​യും​പ്ര​തി സ​ഞ്ച​രി​ച്ചി​രു​ന്ന​ കെഎ​ൽ 58 എ​ൻ 4544 ന​മ്പ​ർ​ ബൈ​ക്കും​ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​ര്‍​ധ​രാ​ത്രി ക​സ്റ്റ​ഡി​യിലെ​ടു​ത്ത് പോ​ലീ​സ്
കോ​ള​ജി​ൽ നി​ന്ന് ക്ലാ​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​ന് സ​മീ​പം റോ​ഡി​ലി​ട്ട് വെട്ടിപ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വി​നെ​ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​

കു​റ്റ്യാ​ടി​ മൊ​കേ​രി മു​റു​വ​ശ്ശേ​രി സ്വ​ദേ​ശി ഏ​ച്ചി​ത്ത​റേ​മ്മ​ൽ അ​ബ്ദു​ള്ള​യു​ടെ മ​ക​ൻ റ​ഫ്നാ​സ് (22)നെ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ നാ​ദാ​പു​രം സിഐ​ ഇ.​വി. ഫാ​യി​സ് അ​ലി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​

വി​ദ്യാ​ർ​ഥി​നിയെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​പ്ര​തി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

രാ​ത്രി​യോ​ടെ ഹോ​സ്പി​റ്റ​ലി​ൽനി​ന്ന് ഡി​സ്ചാ​ർ​ജ്ചെ​യ്ത ഉ​ട​ൻ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നാ​ദാ​പു​രം​സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് റ​ഫ്നാ​സ് പേ​രോ​ട് സ്വ​ദേ​ശി ത​ട്ടി​ൽ അ​ലി​യു​ടെ​മ​ക​ൾ ക​ല്ലാ​ച്ചി ഹൈ​ടെ​ക്ക് കോ​ള​ജ് അ​വ​സാ​ന​വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി ന​ഈ​മ (20)നെ ​വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

നാ​ല്‍​വ​ര്‍​സം​ഘം വന്നില്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍…
പേ​രോ​ട് വി​ദ്യാ​ർ​ഥി​നി​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ക്ഷ​ക​രാ​യെ​ത്തി​യ​ത് യു​വാ​ക്ക​ളാ​യ നാ​ല്പേ​ർ .വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ടേ​കാ​ലോ​ടെയാ​ണ് പേ​രോ​ട് പാ​റ​ക്ക​ട​വ് റോ​ഡി​ൽ ത​ട്ടാ​റ​ത്ത് പ​ള്ളി​ക്ക് സ​മീ​പം ക​ല്ലാ​ച്ചി​യി​ലെ വി​ദ്യാ​ര്‍​ഥി​നി പേ​രോ​ട് സ്വ​ദേ​ശി​നി ന​ഈ​മ (20) ആ​ക്ര​മി​ക്കപ്പെ​ട്ട​ത്.

നാ​ദാ​പു​രം പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ പ്ര​വാ​സി​യാ​യ മൊ​യി​ലി​ക്ക​ണ്ടി ഇ​ല്യാ​സ്, ചാ​മാ​ളി​യി​ൽ​ ഹാ​രി​സ്, തീ​ക്കു​ന്നു​മ്മ​ൽ​ ആ​ഷി​ക്, കോ​ൺ​ട്രാ​ക്ട​റാ​യ മു​ട​വ​ന്തേ​രി സ്വ​ദേ​ശി മു​ക്രി​ക്ക​ണ്ടി​യി​ൽ​ ഷ​മിം എ​ന്നി​വ​രാ​ണ് സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി നഈ​മ​യെ​ അ​ക്ര​മി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

പാ​റ​ക്ക​ട​വ് ഭാ​ഗ​ത്ത് നി​ന്ന് നാ​ദാ​പു​ര​ത്തേ​ക്ക് കാ​റി​ൽ വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പേ​രോ​ട് ത​ട്ടാ​റ​ത്ത് ഭാ​ഗ​ത്ത് റോ​ഡി​ൽ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് പെ​ൺ​കു​ട്ടി​യു​ടെ പി​ന്നാ​ലെ​ യു​വാ​വ് ഓ​ടു​ന്ന​തും വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടു​ന്ന​തും കാ​ണു​ന്ന​ത്.

കാ​ർ​ഡ്രൈ​വ് ചെ​യ്യു​ക​യാ​യി​രു​ന്ന ആ​ഷി​ഖ് വ​ണ്ടി നി​ർ​ത്തി​യ ഉ​ട​ൻ മ​റ്റ് മൂ​ന്നുപേ​രും അ​ക്ര​മി​യാ​യ റ​ഫ്നാ​സി​നെ​ പി​ടി​ച്ച് മാ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​

പ​ക്ഷെ റ​ഫ്നാ​സ് ഇ​വ​ർ​ക്കുനേ​രെ വാ​ക്ക​ത്തി ആ​ഞ്ഞ് വീ​ശി​യെ​ങ്കി​ലും ഇ​വ​ർ ഒ​ഴി​ഞ്ഞ് മാ​റി​ ര​ക്ഷ​പെ​ട്ടു.​അ​ഞ്ചി​ലേ​റെ ത​വ​ണ​യാ​ണ് യു​വാ​ക്ക​ൾ​ക്കുനേ​രെ റ​ഫ് നാ​സ് വാ​ക്ക​ത്തി വീശി​യ​ത്. ഇ​തി​നി​ട​യി​ൽ​ വെ​ട്ടേ​റ്റ നഈ​മ റോ​ഡി​ൽ വീ​ണ് പോ​യി​രു​ന്നു.

പി​ന്നീ​ട് കൈ ​ഞ​ര​മ്പ് മു​റി​ക്കു​ന്ന​തി​നി​ടെ​ യു​വാ​ക്ക​ൾ ബ​ലം പ്ര​യോ​ഗി​ക്കു​ക​യും​ അ​തിസാ​ഹ​സി​ക​മാ​യി​ അ​ക്ര​മി​യെ കീ​ഴ്പെ​ടുത്തു​ക​യു​മാ​യി​രു​ന്നു. പ​ക്ഷേ യു​വാ​ക്ക​ൾ എ​ത്തു​ന്ന​തി​ന് മുമ്പേ ത​ന്നെ റ​ഫ്നാ​സ് അ​ഞ്ചി​ലേ​റെ പ്രാ​വ​ശ്യം​ വി​ദ്യാ​ർ​ഥി​നി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment