ഇ​ത്ര​യൊ​ക്കെ സം​ഭ​വി​ച്ചി​ട്ടും..! സ​ണ്ണി ലി​യോ​ണി​ന്‍റെ മാനേജര്‍ ​ സ​ണ്ണി​യെ വെ​ള്ള​ത്തി​ൽ ത​ള്ളി​യി​ട്ടു; പ്ര​തി​കാ​രം ഉ​ട​നു​ണ്ടാ​വു​മെ​ന്ന് ന​ടി, വീ​ഡി​യോ വൈ​റ​ല്‍

ഇ​ന്ത്യ​യി​ല്‍ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് സ​ണ്ണി ലി​യോ​ണ്‍. പോ​ണ്‍ സി​നി​മ​ക​ളി​ൽ നി​ന്നു മാ​റി ബോ​ളി​വു​ഡ് സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വച്ച​തോ​ടെ​യാ​ണ് ന​ടി​യു​ടെ ജീ​വി​തംത​ന്നെ മാ​റി​യ​ത്.

ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും വി​ശേ​ഷ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ലൂ​ടെ​യാ​ണ് സ​ണ്ണി ലി​യോ​ണ്‍ പ​ങ്കു​വയ്ക്കാ​റു​ള്ള​ത്.

എ​ന്നാ​ല്‍ ഏ​റ്റ​വും പു​തി​യ​താ​യി ഒ​രു പ്ര​തി​കാ​ര​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞാ​ണ് ന​ടി ഇ​പ്പോ​ൾ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​ന്‍​സ്റ്റഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ സ​ണ്ണി​യെ ഒ​രാ​ള്‍ പി​ടി​ച്ച് സ്വിമ്മിം​ഗ് പൂ​ളി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​താ​ണ് കാ​ണി​ക്കു​ന്ന​ത്. വീ​ഡി​യോ​യ്ക്ക് സ​ണ്ണി കൊ​ടു​ത്ത ക്യാ​പ്ഷ​നാ​ണ് ര​സ​ക​രം.

സ​ണ്ണി ലി​യോ​ണ്‍ ത​ന്‍റെ സ​ഹാ​യി​ക​ളോ​ടൊ​പ്പം ഒ​രു സ്വി​മ്മിം​ഗ് പൂ​ളി​ന്‍റെ സൈ​ഡി​ലൂ​ടെ ന​ട​ന്നുവ​രു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഇ​ട​യ്ക്ക് വെ​ള്ള​ത്തി​ല്‍ കാ​ലൊ​ക്കെ ന​ന​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന സ​ണ്ണി​യെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രി​ല്‍ ഒ​രാ​ള്‍ വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ടു.

അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ പ​ക​ച്ചുപോ​യ ന​ടി വെ​ള്ള​ത്തി​ല്‍ വീ​ണ ഉ​ട​നെ ക​ര​യാ​നും ബ​ഹ​ള​മു​ണ്ടാ​ക്കാ​നും തു​ട​ങ്ങി.

എ​ന്‍റെ അ​ടു​ത്ത് നീ ​എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് ന​ടി ചോ​ദി​ക്കു​മ്പോ​ള്‍ ഇ​തെ​ന്‍റെ പ്ര​തി​കാ​രം ആ​ണെ​ന്നും അ​യാ​ള്‍ പ​റ​യു​ന്നു​ണ്ട്.

കാലി​ല്‍ കി​ട​ന്ന ചെ​രു​പ്പു​ക​ള്‍ ഊ​രി എ​റി​ഞ്ഞും വെ​ള്ളം തെ​റി​പ്പി​ച്ചു​മൊ​ക്കെ സ​ണ്ണി​യും ത​ന്‍റെ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്നു​ണ്ട്.

മാ​ത്ര​മ​ല്ല കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ടി വെ​ള്ള​ത്തി​ല്‍നി​ന്നു ക​ര​യ്ക്ക് ക​യ​റി.

ഇ​തി​നു​ള്ള പ​ണി തി​രി​ച്ച് കി​ട്ടു​മെ​ന്നും ഞാ​നും പ്ര​തി​കാ​രം ചെ​യ്യുമെന്നുമാണ് വീ​ഡി​യോ​യ്ക്ക് ക്യാ​പ്ഷ​നാ​യി സ​ണ്ണി എ​ഴു​തി​യ​ത്.

സ​ണ്ണി ലി​യോ​ണി​ന്‍റെ മാ​നേ​ജ​രാ​യ സ​ണ്ണി ര​ജ​നി​യാ​ണ് ന​ടി​യെ സ്വിമ്മിം​ഗ് പൂ​ളി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. അ​ദ്ദേ​ഹ​ത്തെ മെ​ന്‍​ഷ​ന്‍ ചെ​യ്തുകൊ​ണ്ടാ​ണ് പ്ര​തി​കാ​രം തി​രി​ച്ചുകി​ട്ടു​മെ​ന്ന് ന​ടി ഓ​ര്‍​മി​പ്പി​ച്ച​ത്.

എ​ന്നാ​ല്‍ ഇ​ത്ര​യൊ​ക്കെ സം​ഭ​വി​ച്ചി​ട്ടും വ​ള​രെ കൂ​ളാ​യി പെ​രു​മാ​റി​യ ന​ടി​യു​ടെ സ്വ​ഭാ​വ​ത്തെ ക്കുറി​ച്ചാ​ണ് ആ​രാ​ധ​ക​ര്‍​ക്ക് അ​ത്ഭു​തം.

കൂ​ടെ​യു​ള്ള​വ​രെ അ​ത്ര​യ​ധി​കം ഹാ​പ്പി​യാ​ക്കാ​നും അ​വ​രു​ടെ കൂ​ടെ കു​സൃ​തി​ക​ള്‍ ഒ​പ്പി​ക്കാ​നു​മൊ​ക്കെ സ​ണ്ണി ശ്ര​മി​ക്കാ​റു​ണ്ട്.

2019 ല്‍ ​മ​ധു​ര​രാ​ജ എ​ന്ന മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലൂ​ടെ സ​ണ്ണി മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. അ​ന്ന് ഹി​റ്റാ​യ ഐ​റ്റം സോം​ഗ് ആ​ണ് ന​ടി ചെ​യ്ത​ത്.

രം​ഗീ​ല എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ നാ​യി​ക​യാ​യി അ​ഭി​നി​ക്കു​ക​യാ​ണ്. ഈ ​ചി​ത്ര​ത്തി​ന്‍റെ വ​ര്‍​ക്കു​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment