പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ കോളനിയിൽ പതിനഞ്ചുകാരി പ്രസവിച്ച സംഭവം സംബന്ധിച്ച് ഇരയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി. കഴിഞ്ഞ പതിനേഴിനാണ് പതിനഞ്ചുകാരി പ്രസവിച്ചത്.
പെൺകുട്ടിയുടെ അയൽവാസിയായ ഏഴാം ക്ലാസ് വിദ്യാർഥിയാണ് കുഞ്ഞിന്‍റെ അച്ഛനെന്ന് പെൺകുട്ടിയും ബന്ധുക്കളും പോലീസിനോട് പറഞ്ഞത്. മംഗലാപുരത്തായിരുന്ന പന്ത്രണ്ടുകാരനെ പോലീസിന്‍റെ നിർദേശപ്രകാരം നാട്ടിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഡിഎൻഎ ടെസ്റ്റിന് ശേഷമേ കുട്ടിയുടെ പിതൃത്വം തെളിയിക്കാനാകൂ. ഇതിനിടെയാണ് പെൺകുട്ടിയുടെയും കുഞ്ഞിന്‍റെയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
പെൺകുട്ടി പ്രസവിച്ച സമയത്ത് എത്തിയ ആരോ ആണ് ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് മുഹമ്മദും പെൺകുട്ടിയുടെ ബന്ധുക്കളും പത്തനാപുരം സി ഐ യ്ക്ക് പരാതി നല്കിയിട്ടുണ്ട്.