തലശേരി: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഇരുപതുകാരൻ അറസ്റ്റിൽ. മേലൂർ സ്വദേശി അഭിനവിനെയാണ് (20) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി ഏഴുമാസം ഗർഭിണിയാണ്. ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരമറിയുന്നത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
പെൺകുട്ടിയിൽനിന്ന് ഇന്ന് പോലീസ് മൊഴിയെടുക്കും. തുടർന്ന് 164 പ്രകാരം മജിസ്ട്രേറ്റ് രഹസ്യമൊഴിയും രേഖപ്പെടുത്തും. യുവാവിനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കും. തലശേരി ടൗൺ സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.