ഭോപ്പാൽ: അഞ്ച് മാസം ഗർഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ. യുവതിയുടെ സുഹൃത്തായ ലാൻസ് നായിക്കാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
കുളിമുറി ദൃശ്യങ്ങളും നഗ്നവീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി തന്നെ സൈനികൻ നിർബന്ധിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പീഡനത്തെ തുടർന്ന് യുവതിക്ക് കടുത്ത രക്തസ്രാവമുണ്ടാവുകയും ചെയ്തു.
അതേസമയം, യുവതിയെ താൻ പീഡിപ്പിച്ചിട്ടില്ലെന്നും തങ്ങൾ ഡേറ്റിംഗിലാണെന്നും ലൈംഗിക ബന്ധത്തെ തുടർന്ന് യുവതിക്ക് രക്തസ്രാവം ഉണ്ടായെന്നുമാണ് സൈനികൻ പോലീസ് സ്റ്റേഷനിൽ എത്തിയ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്.
യുവതിയുമായി ഒരു വർഷത്തോളമായി തനിക്ക് ബന്ധമുണ്ടെന്നും സൈനികൻ പറയുന്നു. എന്നാൽ അനുവാദമില്ലാതെ സൈനികൻ തന്റെ നഗ്നദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പറയുന്നത്.