സർഗധനനായ സംവിധായകന്റെ മുന്നിൽ ഉഴുതുമറിച്ചിട്ട പാടമാണ് മോഹൻലാലെന്ന അതുല്യനടൻ. ആയിരം മേനി കൊയ്തുകൂട്ടാവുന്ന പാടമെന്ന് പ്രേംകുമാർ.
ഒരു നടൻ ആകാൻ മാത്രം സൃഷ്ടിക്കപ്പെട്ട ജന്മമാണ് ലാലേട്ടന്റേത്. അഭിനയകലയോടുള്ള ഒടുങ്ങാത്ത പ്രണയം, കഠിനാധ്വാനം, അസാധാരണമായ അർപ്പണബോധം അതൊക്കെത്തന്നെയാണ് ഏതു നടനും കൊതിച്ചുപോകുന്ന ആ അഭിനയത്തിന്റെ അഴകിനും മിഴിവിനും അടിസ്ഥാനം. ഏതെല്ലാം ഭാഷകൾ, എത്ര എത്ര വേഷങ്ങൾ…
എണ്ണിയാലൊടുങ്ങാത്തത്ര പുരസ്കാരങ്ങൾ, ബഹുമതികൾ… ഇന്ത്യയിലെ മികച്ച നടനുള്ള ദേശിയ പുരസ്കാരം പല തവണ…സംസ്ഥാന പുരസ്കാരം നിരവധി…പദ്മശ്രീ, പദ്മ ഭൂഷൺ… ഇപ്പോഴിതാ രാജ്യത്തെ സിനിമ മേഖലയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ്…അഭിനന്ദനങ്ങൾ…ആശംസകൾ….പ്രിയപ്പെട്ട ലാലേട്ടാ…ഹൃദയപൂർവം എന്ന് പ്രേംകുമാർ കുറിച്ചു.