മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
സഹോദരനും നടനുമായ ഇന്ദ്രജിത്തിനും അമ്മ മല്ലിക സുകുമാരനുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിൽ താരകുടുംബം മനോഹരമായ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. എന്നാൽ വാഴയിലയിൽ വിളമ്പിയ വായിൽ വെള്ളമൂറുന്ന സദ്യയായിരുന്നു പോസ്റ്റിന്റെ ഹൈലൈറ്റ്.
എരിശ്ശേരി, കായ വറുത്തത്, ശർക്കര ഉപ്പേരി, പപ്പടം, ബീറ്റ്റൂട്ട് പച്ചടി , പുളി ഇഞ്ചി,ഓലൻ , കാളൻ, അച്ചാർ, പുളിശ്ശേരി, പായസം എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന വിഭവങ്ങളാണ് ആഘോഷവേളയിൽ ഒരുക്കിയ സദ്യയിലുള്ളത്.