വിവാഹ ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ താൻ ഭർത്താവിന്റെ അഭിപ്രായവും തേടാറുണ്ടെന്ന് പ്രിയാമണി. ഞാൻ ഓൺസ്ക്രീനിൽ ചുംബിക്കില്ല. നോ പറയും. ഒരു റോൾ മാത്രമാണെന്നും എന്റെ ജോലിയാണതെന്നും അറിയാം. പക്ഷെ മറ്റൊരു പുരുഷനെ ചുംബിക്കുന്നതിൽ ഞാൻ കംഫർട്ടബിൾ അല്ല. കാരണം ഭർത്താവിനോട് ഞാൻ ഉത്തരം പറയേണ്ടതുണ്ട്.
ഹിസ്റ്റോറി എന്ന സീരീസിലെ ഇന്റിമേറ്റ് രംഗം ഇക്കാരണത്താൽ താൻ ഒഴിവാക്കി. കവിളിൽ ഒരു ചുംബനത്തിനപ്പുറം ഒന്നിലും ഞാൻ കംഫർട്ടബിൾ അല്ല. അത്തരം സീനുകളുള്ള ഒരുപാട് പ്രൊജക്ടുകൾ വന്നിട്ടുണ്ട്. എന്നാൽ ഈ സീനുകളിൽ കംഫർട്ട് അല്ലെന്ന് ഞാൻ പറയുകയായിരുന്നു. എന്റെ രണ്ട് കുടുംബവും പ്രൊജക്ടുകൾ പുറത്തിറങ്ങുമ്പോൾ കാണുമെന്ന് എനിക്കറിയാം.
എന്റെ ജോലിയാണെന്ന് അവർക്കറിയാം. പക്ഷെ മരുമകൾ വിവാഹത്തിന് ശേഷവും ഇങ്ങനെ ചെയ്യുന്നു, എന്തിനാണ് മറ്റൊരാൾ അവളുടെ ദേഹത്ത് കൈ വയ്ക്കുന്നതെന്ന് ഭർതൃമാതാവിന് തോന്നാൻ പാടില്ല. അവർ അങ്ങനെ പുറത്തേക്ക് പറയില്ല. പക്ഷെ എന്റെ ചോയ്സ് ഇതാണെന്ന് പ്രിയാമണി.