നെ​ല്ലി​ന്‍റെ പേ​രി​ല്‍ ഭ​ര​ണ​മു​ന്ന​ണി​യി​ല്‍ പോ​ര് ! സി​പി​ഐ​യു​ടെ വ​കു​പ്പി​നെ​തി​രേ സ​മ​ര​വു​മാ​യി സി​പി​എ​മ്മി​ന്‍റെ ക​ര്‍​ഷ​ക​സം​ഘ​ട​ന

തോ​മ​സ് വ​ര്‍​ഗീ​സ്തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ഷ​ക​രി​ല്‍ നി​ന്നു സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ന​ൽ​കാ​ത്ത​തി​നെ​തി​രേ സ​മ​ര​വു​മാ​യി ഭ​ര​ണ​മു​ന്ന​ണി​യി​ലെ​ത​ന്നെ പ്ര​ധാ​ന ക​ക്ഷി​യാ​യ സി​പി​എ​മ്മി​ന്‍റെ ക​ര്‍​ഷ​ക​സം​ഘ​ട​ന രം​ഗ​ത്ത്. സി​പി​ഐ ഭ​രി​ക്കു​ന്ന സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് സ​പ്ലൈ​കോ മു​ഖാ​ന്തി​രം സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം അ​ടി​യ​ന്ത​ര​മാ​യി ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സി​പി​എ​മ്മി​ന്‍റെ ക​ര്‍​ഷ​ക സം​ഘ​ട​ന​യാ​യ ക​ര്‍​ഷ​ക​സം​ഘ​ത്തി​ന്‍റെ പ്ര​ത്യ​ക്ഷ സ​മ​രം. ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ക​ര്‍​ഷ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ് ഓ​ഫീ​സി​നു മു​ന്നി​ല്‍ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. ഭ​ര​ണ​മു​ന്ന​ണി​യി​ലെ ധ​ന​കാ​ര്യ മ​ന്ത്രി​യും സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി​യും കൂ​ടി ആ​ലോ​ചി​ച്ചാ​ല്‍ പ​രി​ഹാ​രം കാ​ണാ​വു​ന്ന പ്ര​ശ്‌​ന​മാ​ണ് നെ​ല്ലി​ന്‍റെ വി​ല ന​ല്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ തീ​രു​മാ​നം വൈ​കു​ക​യാ​ണ്. നാ​ലു മാ​സം മു​മ്പ് സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ നെ​ല്‍ ക​ര്‍​ഷ​ക​ര്‍ ക​ക്ഷി രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി…

Read More

ഇടുക്കിയെ വിടമാട്ടേന്‍ ! ഇടുക്കിയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂരില്‍ വിവിധ കര്‍ഷക സംഘടനകളുടെ പ്രക്ഷോഭം;ആവശ്യങ്ങള്‍ ഇങ്ങനെ…

മുല്ലപ്പെരിയാര്‍ വിഷയം കൊടുമ്പിരി കൊണ്ടിരിക്കേ മേഖലയില്‍ പുതിയ സംഭവ വികാസങ്ങള്‍ അരങ്ങേറുന്നു. ഇടുക്കിയിലെ രണ്ടു താലൂക്കുകള്‍ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ മാര്‍ച്ചാണ് ഏറ്റവും പുതിയ സംഭവം. കേരള-തമിഴ്നാട് അതിര്‍ത്തിയായ കുമളിക്ക് സമീപം ഗൂഡല്ലൂരിലാണ് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. തേനി, മധുര, ദിണ്ടിഗല്‍, ശിവഗംഗൈ, രാമനാഥപുരം ജില്ലയിലെ ജനങ്ങളുടെ ഉപജീവന മാര്‍ഗമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംരക്ഷിക്കുക, മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ശാശ്വത പരിഹാരം കാണുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ പീരുമേട് താലൂക്കും ഏറ്റവും അധികം തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന ദേവികുളം താലൂക്കും തമിഴ്നാട്ടില്‍ ലയിപ്പിക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചു കേരളത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മലയാളികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാടിന് നഷ്ടപ്പെട്ട അവകാശം വീണ്ടെടുക്കണമെന്നും ഗൂഡല്ലൂര്‍…

Read More

ഇതും സമരത്തിന്റെ ആവശ്യം ! ഷര്‍ജീല്‍ ഇമാമും ഉമര്‍ ഖാലിദും ഉള്‍പ്പെടെയുള്ള യുഎപിഎ തടവുകാരെ മോചിപ്പിക്കമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ദിനത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍…

ഡല്‍ഹിയില്‍ കര്‍ഷക സമരം കൊടുമ്പിരി കൊള്ളുകയാണ്. ഇതിനിടയ്ക്ക് മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് കര്‍ഷകര്‍ നടത്തിയ മറ്റൊരു പ്രതിഷേധമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. യുഎപിഎ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ മനുഷ്യാവകാശദിനത്തില്‍ പ്രതിഷേധിച്ചത്.ഷര്‍ജീല്‍ ഇമാം, ഖാലിദ് സൈഫി, ഉമര്‍ ഖാലിദ്, ആസിഫ് ഇക്ബാല്‍ തന്‍ഹ, മസ്രത്ത് സഹ്റ, വരവര റാവു, ഹാനി ബാബു, സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സ്റ്റാന്‍ സ്വാമി, ഗൌതം നവലഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരുള്‍പ്പെടെ 20 ലധികം തടവുകാരുടെ ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് കര്‍ഷകര്‍ മനുഷ്യാവകാശ ദിനത്തില്‍ പ്രതിഷേധിച്ചത്. യുഎപിഎ ഉപയോഗിച്ച് ഭരണകൂടം തടവിലാക്കിയവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് മനുഷ്യാവകാശ ദിനത്തില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെ പുതിയ കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 15 ദിവസമായി കര്‍ഷകര്‍ സമരം ചെയ്യുകയാണ്. ഇതിനിടയിലാണ് ലോകമനുഷ്യാവകാശ ദിനമായ ഇന്നലെ യുഎപിഎ ചുമത്തി സര്‍ക്കാര്‍ തടവിലാക്കിയിരിക്കുന്നവരെ…

Read More