തിരുവനന്തപുരം: കേരള പിഎസ് സിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ എഴുതുന്ന പരീക്ഷ ഇന്നു നടക്കും. കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷ നിലെ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയാണ് സംസ്ഥാനത്തെ 2608 കേന്ദ്രങ്ങളിലായി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 3.15 വരെ നടത്തുന്നത്. 6,34,283 ഉദ്യോഗാര്‍ഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്.
പരീക്ഷ നടത്തിപ്പിനായി 10 കോടിയോളം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഒരു ഉദ്യോഗാര്‍ഥിക്ക് 150 രൂപയിലധികം ചെലവ് വരുമെന്നാണ് പിഎസ് സിയുടെ കണക്ക്.കഴിഞ്ഞ വര്‍ഷം യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കു പിഎസ് സി നടത്തിയ പരീക്ഷയായിരുന്നു ഇതുവരെ ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്ത പരീക്ഷ. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കു 5,41,823 ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്. ഇതില്‍ മൂന്നരലക്ഷത്തിലധികം പേര്‍ പരീക്ഷ എഴുതിയിരുന്നു.
അണ്‍ എയ്ഡഡ് സ്കൂളുകളടക്കമുള്ള 2608 കേന്ദ്രങ്ങളാണ് പരീക്ഷ നടത്തിപ്പിനായി പിഎസ് സി ഒരുക്കുന്നത്. ഏറ്റവുമധികം പരീക്ഷാ കേന്ദ്രങ്ങളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്, 495 കേന്ദ്രങ്ങള്‍. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് ഉദ്യോഗാര്‍ഥികളുള്ളത്, 62 പേര്‍.