തെറ്റുകളിൽ നിന്നും പഠിച്ചു തുടങ്ങി; ത​ട്ടി​പ്പ് ത​ട​യാ​ൻ പിഎസ്‌സിയുടെ പുതിയ പ​രി​ഷ്കാ​രം; ക​ണ്‍​ഫ​ർ​മേ​ഷ​ൻ ഇ​നി ഒ​ടി​പി മു​ഖേ​ന

തി​രു​വ​ന​ന്ത​പു​രം: പിഎസ്‌സി ന​ട​ത്തു​ന്ന വി​വി​ധ പ​രീ​ക്ഷ​ക​ൾ​ക്കു ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ്ഥി​രീ​ക​ര​ണം ന​ൽ​കു​ന്ന സ​ന്പ്ര​ദാ​യം ഇ​നി വ​ണ്‍ ടൈം ​പാ​സ്വേ​ഡ്(​ഒ​ടി​പി) മു​ഖേ​ന മാ​ത്രം. ഇ​തി​നാ​യി 10 മി​നി​റ്റ് സാ​ധു​ത​യു​ള​ള ഒ​ടി​പി ആ​യി​രി​ക്കും ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ മൊ​ബൈ​ലി​ൽ ല​ഭി​ക്കു​ക.

ഉ​ദ്യോ​ഗാ​ർ​ഥി പ്രൊ​ഫൈ​ൽ വ​ഴി ക​ണ്‍​ഫ​ർ​മേ​ഷ​ൻ (നി​ശ്ചി​ത തീ​യ​തി​യി​ൽ നി​ശ്ചി​ത പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ​ത്തി പ​രീ​ക്ഷ​യെ​ഴു​തു​മെ​ന്ന ഉ​റ​പ്പ്) ന​ൽ​കു​ന്ന​താ​ണ് ഇ​പ്പോ​ഴു​ള്ള രീ​തി. ഇ​നി​മു​ത​ൽ ക​ണ്‍​ഫ​ർ​മേ​ഷ​ൻ ന​ൽ​കു​ന്പോ​ൾ പിഎസ്‌സിയി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു ഒ​രു ഒ​ടി​പി എ​ത്തും. ഈ ​പാ​സ്വേ​ഡ് 10 മി​നി​റ്റി​നു​ള്ളി​ൽ എ​ന്‍റ​ർ ചെ​യ്താ​ൽ മാ​ത്ര​മേ ക​ണ്‍​ഫ​ർ​മേ​ഷ​ൻ ന​ൽ​കു​ന്ന ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​കൂ.

ക​ണ്‍​ഫ​ർ​മേ​ഷ​ൻ ന​ൽ​കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​നം നി​ല​വി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്നി​ല്ല. ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ യൂ​സ​ർ നെ​യ്മും പാസ്‌വേര്‍ഡും ഉ​പ​യോ​ഗി​ച്ച് മ​റ്റാ​രെ​ങ്കി​ലും ക​ണ്‍​ഫ​ർ​മേ​ഷ​ൻ ന​ൽ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ഥി ത​ന്നെ നേ​രി​ട്ടു ക​ണ്‍​ഫ​ർ​മേ​ഷ​ൻ ന​ൽ​കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് പു​തി​യ പ​രി​ഷ്കാ​രം കൊ​ണ്ടു​വ​രു​ന്ന​ത്.

Related posts