
വരന്തരപ്പിള്ളി: നന്തിപുലത്ത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പേരില്‍ ഭക്തന്റെ പുഷ്പാഞ്ജലി. കിഴക്കെ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ചിറ്റത്തുകാട്ടില്‍ സുമേഷാണ് പുഷ്പാഞ്ജലി നടത്തിയിരിക്കുന്നത്. ലോകമാകെ ഹിലാരിയുടെ വിജയം പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ട്രംപ് അവിശ്വസനീയ വിജയം നേടിയത് ദൈവഹിതമാണെന്നും സുമേഷ് പറയുന്നു.

