വായനക്കാരെ ഏപ്രില്‍ ഫൂളാക്കാന്‍ വാര്‍ത്ത നല്കി, നോട്ട് നിരോധിച്ചപ്പോള്‍ ഞെട്ടിയത് ഗുജറാത്തിലെ പത്രവും റിപ്പോര്‍ട്ടറും

note 2ഏപ്രില്‍ ഫൂളിന് വായനക്കാരെ ഫൂളാക്കുന്നത് വിദേശമാധ്യമങ്ങളുടെ രീതിയാണ്. ലയണല്‍ മെസി വീണ്ടും വിവാഹം കഴിച്ചു, അമേരിക്കന്‍ പ്രസിഡന്റ് രാജിവച്ചു തുടങ്ങിയ വാര്‍ത്തകള്‍ മുന്‍വര്‍ഷങ്ങളില്‍ വിദേശമാധ്യമങ്ങളില്‍ ഏപ്രില്‍ ഒന്നിന് വന്നതാണ്. ഇന്ത്യയില്‍ പക്ഷേ ഇത്തരം അഭ്യാസം ഇറക്കിയാല്‍ വായനക്കാരുടെ വായിലിരിക്കുന്നത് കേള്‍ക്കേണ്ടിവരും. എന്നാല്‍ ഇത്തരത്തിലൊരു ഏപ്രില്‍ ഫൂള്‍ കഥയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോഴത്തെ സംസാരവിഷയം.

ഗുജറാത്തില്‍ നിന്നിറങ്ങുന്ന അകില പത്രത്തില്‍ വന്നൊരു റിപ്പോര്‍ട്ടാണ് ഇതിന് ആധാരം. ‘500,100 കറന്‍സി നോട്ടുകളുടെ വിനിമയം അവസാനിപ്പിക്കാന്‍ തീരുമാനം’ എന്ന തലക്കെട്ടോടെ ആയിരുന്നു വാര്‍ത്ത. ‘കളളപ്പണത്തിനും അഴിമതിയ്ക്കും എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. വാഗ്ദാനം നടപ്പാക്കുന്നതിന്റെ ആദ്യ ചുവടുവെപ്പെന്നോണമാണ് 500,1000 നോട്ടുകള്‍ പിന്‍വലിക്കുന്നത്. ഏപ്രില്‍ ഫൂള്‍ ദിനത്തിലായിരുന്നു റിപ്പോര്‍ട്ട് വന്നത്. പിറ്റേദിവസം അവര്‍തന്നെ തിരുത്തിപ്പറഞ്ഞു, അത് ഏപ്രില്‍ ഫൂളായിരുന്നുവെന്ന്. എന്തായാലും അകില പത്രത്തിന്റെ പഴയ കോപ്പിക്ക് ഇപ്പോള്‍ വന്‍ഡിമാന്‍ഡാണ്.

Related posts