ബംഗളൂരു: ബംഗളൂരുവിലെ ഗംഗോണ്ടനഹള്ളിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത സംഘത്തിലെ രണ്ടു പേർ പിടിയിൽ. ബ്യൂട്ടിപാർലർ ജീവനക്കാരിയായ കൊല്‍ക്കത്ത സ്വദേശിനിയായ 30 കാരിയെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്.
യുവതിയുടെ വാടക വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘത്തിലെ മൂന്നു പേരാണ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. രണ്ടു പേർ അതിക്രമത്തിന് കാവൽ നിൽക്കുകയായിരുന്നു. വീട്ടിലെ വിലപ്പിടിപ്പുള്ള വസ്തുക്കളും പണവും അക്രമി സംഘം കൈക്കലാക്കുകയും ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം.
യുവതിയുടെ പരാതിയിൽ സ്ഥലത്തെത്തിയ പോലീസ് അതിക്രമത്തിനു കാവൽനിന്ന രണ്ടു പേരെയും കണ്ടെത്തി. യുവതിയെ ആക്രമിച്ച മൂന്നു പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം നടക്കുന്നതായി മദനായ്ക്കനഹള്ളി പോലീസ് അറിയിച്ചു.
സംഭവത്തിന് പിന്നിൽ അയൽക്കാരിയായ ടീച്ചർ നൽകിയ ക്വട്ടേഷനാണോ എന്ന് പോലീസിന് സംശയമുണ്ട്. ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്യുന്ന യുവതിയെ തേടി കസ്റ്റമേഴ്സ് എത്തുന്നത് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് അലോസരം ഉണ്ടാക്കിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇരയെ ആശുപത്രിയിലേക്കു മാറ്റി.