ആംബുലന്‍സില്‍ കറങ്ങിനടന്ന് പിടിച്ചുപറിയും അക്രമവും, ബൈക്കിലെത്തി മാല പൊട്ടിച്ച സംഘത്തെ പോലീസ് കുടുക്കിയത് തന്ത്രപരമായി!

ambulanceപിടിച്ചു പറിയും മാലപൊട്ടിക്കലും കൂലതല്ലും നടത്തുന്ന ഗുണ്ടാസംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആംബുലന്‍സിനുള്ളില്‍ മദ്യപിച്ചും നാട്ടുകാരെ ഭീഷണിപ്പെടുത്തിയും ഒരു സംഘം സഞ്ചരിച്ചു വരുന്നതായി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് കരിപ്പൂര് ഹൈസ്കൂളിനു സമീപം സ്റ്റമ്പര്‍ അനീഷ് എന്നു വിളിക്കുന്ന അനീഷ് (28),നെടുമങ്ങാട് പുലിപ്പാറ തേവരുകുഴി ലക്ഷം വീട്ടില്‍ പുലിപ്പാറ ശ്യം (27), നെടുമങ്ങാട് പത്താംകല്ല് മേലേക്കര ശ്യാം നിവാസില്‍ ശ്യംകുമാര്‍ (27), തിരുവനന്തപുരം കരിമഠം കോളനിയില്‍ സ്വദേശിയും ചുള്ളിമാനൂര്‍ ആറാംപള്ളിയില്‍ വാടകയ്ക്കു താമസിക്കുന്ന സജിത്(35) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 15 ന് നെടുമങ്ങാട് പഴകുറ്റിയില്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലത്തെി ഉടമ കുമാരപിള്ളയെ മര്‍ദ്ദിച്ച് കഴുത്തില്‍ കിടന്ന രണ്ടര പവന്‍ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളയുകയും ക്രിസ്മസ് തലേന്ന് ആനാട് നാഗച്ചേരിയില്‍ വച്ച് വഴിയാത്രക്കാരിയായ ഓമന എന്ന വൃദ്ധയെ തലക്കടിച്ചു വീഴ്ത്തി മൂന്നു പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലും ബൈക്കിലത്തിയാണ് കൃത്യം നടത്തിയതെങ്കിലും ഒരു ആംബുലന്‍സിന്റെ സാന്നിധ്യം അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. സംഘത്തിലുള്ള ഒരാളിന്‍ സഹോദരി ഒളിച്ചോടിപ്പോയപ്പോള്‍ ഓട്ടം പോയി എന്ന കുറ്റം ആരോപിച്ച് ഓട്ടോ ഡ്രൈവര്‍ നെടുമങ്ങാട് താളിക്കമുകള്‍ സ്വദേശി ബ്രിജി രാജനെ മര്‍ദ്ദിച്ച് 40000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലും നെടുമങ്ങാട് സ്റ്റാന്‍ഡിലെ ഒട്ടോ ഡ്രൈവര്‍ അര്‍ഷാദിനെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച് പണം കവര്‍ന്ന കേസിലും ഇവര്‍ പ്രതികളാണ്.

സംഘത്തിലെ പ്രധാനിയായ സ്റ്റമ്പര്‍ അനീഷ് നെടുമങ്ങാട് ബ്ലോക്ക് ഓഫീസിനു മുന്നിലെ കടക്കാരനെയും കുശര്‍ക്കോട്ടുള്ള ഹോട്ടല്‍ തൊഴിലാളിയേയും ജില്ല ആശുപത്രിയിലെ സെക്യൂരിറ്റി ബൈജുവിനേയും ആംബുലന്‍സ് ഡ്രൈവര്‍ വിഷ്ണുവിനേയും ഖാദി ബോര്‍ഡി ജംഗ്ഷനിലുള്ള ഒരു ഗൃഹനാഥനേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ നിരവധി ഗുണ്ടാ ആക്രമണക്കേസുകളില്‍ പ്രതിയാണ്. പുലിപ്പാറ ശ്യാം ഒരു ബലാല്‍സംഗ കേസിലും ഗവ.ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്.മോഷണമുതലുകള്‍ വിറ്റുകൊടുക്കുന്ന സജിത് കഞ്ചാവു കേസിലും അടിപിടികേസിലും പ്രതിയാണന്നും പോലീസ് അറിയിച്ചു. സംഘത്തില്‍ നിന്നും ആംബുലന്‍സ്,രണ്ട് ബൈക്കുകള്‍ പഴകുറ്റി,ആനാട് എന്നിവിടങ്ങളില്‍ നിന്നും കവര്‍ന്നെടുത്ത സ്വര്‍ണവും പോലീസ് പിടിച്ചെടുത്തു.

Related posts