കറുത്ത രാച്ചിയമ്മയായി വെളുത്ത പാര്‍വതിയോ ? മറുപടിയുമായി സംവിധായകന്‍

ടി.ജി.ബൈജുനാഥ്

ഉ​റൂ​ബി​ന്‍റെ ഏ​റെ ആ​രാ​ധ​ക​രു​ള്ള ചെ​റു​ക​ഥ രാ​ച്ചി​യ​മ്മ​യ്ക്കു ഛായാ​ഗ്രാ​ഹ​ക​ന്‍ വേ​ണു ഒ​രു​ക്കി​യ സി​നി​മാരൂ​പാ​ന്ത​രം ‘രാച്ചിയമ്മ’ തി​യ​റ്റ​റു​ക​ളി​ല്‍. മൂ​ന്നു ചെ​റു സി​നി​മ​ക​ള്‍ ചേ​ര്‍​ന്ന ‘ആ​ണും പെ​ണ്ണും’

ആ​ന്തോ​ള​ജി​യി​ലെ ഒ​രേ​ടാ​ണ് വേ​ണു തി​ര​ക്ക​ഥ​യും ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച ‘രാ​ച്ചി​യ​മ്മ’. ദയ, മുന്നറിയിപ്പ്, കാർബൺ എന്നിവയ്ക്കു ശേഷം വേണു സംവിധാനം ചെയ്ത ചിത്രം. പാ​ര്‍​വ​തി തി​രു​വോ​ത്ത് രാച്ചിയമ്മയായും ആ​സി​ഫ് അ​ലി​ കു​ട്ടി​ക്കൃ​ഷ്ണ​നാ​യും സ്‌​ക്രീ​നി​ല്‍.

കോ​ട്ട​യം ര​മേ​ശ്, രാ​ജി​നി ചാ​ണ്ടി, വി​നോ​ദ് കെ​ടാ​മം​ഗ​ലം തു​ട​ങ്ങി​യ​വ​രാ​ണു മ​റ്റു വേ​ഷ​ങ്ങ​ളി​ല്‍. എ​ഡി​റ്റിം​ഗ് ബീ​ന​പോ​ള്‍. മ്യൂ​സി​ക് ബി​ജി​ബാ​ല്‍. ആ​ര്‍​ട്ട് ജ്യോ​തി​ഷ് ശ​ങ്ക​ര്‍.

“ ഇ​തു രാ​ച്ചി​യ​മ്മ​യു​ടെ ക​ഥ​യാ​ണെ​ങ്കി​ലും അ​തു പ​റ​യു​ന്ന​തു കു​ട്ടി​ക്കൃ​ഷ്ണ​ന്‍റെ കാഴ്ചപ്പാടിലാണ്. കു​ട്ടി​ക്കൃഷ്ണ​നാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്രം.

കു​ട്ടി​ക്കൃഷ്ണ​ന്‍ കാ​ണു​ന്ന രാ​ച്ചി​യ​മ്മ​യാ​ണ് ഉ​റൂ​ബി​ന്‍റെ രാ​ച്ചി​യ​മ്മ എ​ന്ന ക​ഥ​യി​ല്‍. സി​നി​മ​യി​ലും അ​തു​പോ​ലെ​യാ​ണു ചെ​യ്തി​രി​ക്കു​ന്ന​ത്… ” ​സം​വി​ധാ​യ​ക​ന്‍ വേ​ണു പറയുന്നു.

‘ആ​ണും പെ​ണ്ണും’ സി​നി​മ​യു​ടെ ഭാ​ഗ​മാ​യ​ത്..?

രാ​ജീ​വ് ര​വി​യു​ടെ ഐ​ഡി​യ പ്ര​കാ​ര​മാ​ണ് നാ​ലു കാ​ല​ഘ​ട്ട​ങ്ങ​ളി​ലു​ള്ള നാ​ലു ക​ഥ​ക​ള്‍ ചേ​ര്‍​ത്ത് ആ​ന്തോ​ള​ജി ചെ​യ്യാ​മെ​ന്നു തീ​രു​മാ​നി​ച്ച​ത്.

അ​തി​ല്‍ ശ്രീ​ല​ങ്ക​യി​ല്‍ ഷൂ​ട്ട് ചെ​യ്യേ​ണ്ടി​യി​രു​ന്ന രാ​ജീ​വി​ന്‍റെ സി​നി​മ കോ​വി​ഡ് കാ​ര​ണം വേ​ണ്ടെ​ന്നു​വ​ച്ചു. അ​ങ്ങ​നെ അ​തു മൂ​ന്നു ക​ഥ​ക​ളാ​യി. സ​ന്തോ​ഷ് എ​ച്ചി​ക്കാ​ന​ത്തി​ന്‍റെ ക​ഥ​യി​ല്‍ ജെ​യ് കെ ​സം​വി​ധാ​നം ചെ​യ്ത സാ​വി​ത്രി നാ​ല്പ​തു​ക​ളി​ല്‍ ന​ട​ക്കു​ന്ന ക​ഥ​യാ​ണ്.

അ​റു​പ​തു​ക​ളി​ല്‍ ന​ട​ക്കു​ന്ന ക​ഥ​യാ​ണു രാ​ച്ചി​യ​മ്മ. ഉ​ണ്ണി ആ​റി​ന്‍റെ പെ​ണ്ണും ചെ​റു​ക്ക​നും കഥയെ ആധാരമാക്കി‍ ആ​ഷി​ക് അ​ബു സം​വി​ധാ​നം ചെ​യ്ത ‘റാ​ണി’ ഈ ​കാ​ല​ത്തു സം​ഭ​വി​ക്കു​ന്ന​താ​ണ്.​

മൂ​ന്നു ക​ഥ​ക​ളും ത​മ്മി​ല്‍ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ങ്കി​ലും ഓ​രോ​രോ കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ഓ​രോ​രോ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഒ​രോ​രോപ്രാ​യ​ങ്ങ​ളി​ലു​ള്ള സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ത​മ്മി​ലു​ണ്ടാ​കു​ന്ന ബ​ന്ധ​ങ്ങ​ളാ​ണ് എ​ല്ലാ​ത്തി​ന്‍റെ​യും പ്രമേ യം. ​

അ​വ​രോ​രോ​രു​ത്ത​രും അ​തി​നെ എ​ങ്ങ​നെ​യാ​ണു കാ​ണു​ന്ന​തെ​ന്നു പ​റ​യു​ക​യാ​ണ് ഈ ​സി​നി​മ​ക​ള്‍. ആ​ണും പെ​ണ്ണും എ​ന്ന​തു ത​ന്നെ​യാ​ണ് പൊ​തു​വാ​യ പ്രമേയം.

​‘രാ​ച്ചി​യ​മ്മ’ സി​നി​മ​യാ​ക്ക​ാൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നോ…?

രാ​ജീ​വ് ര​വി അ​യ​ച്ചു ത​ന്ന കു​റേ ക​ഥ​ക​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു രാ​ച്ചി​യ​മ്മ. പ​ണ്ടു ഞാ​ന്‍ വാ​യി​ച്ചി​ട്ടു​ള്ള ക​ഥ​യാ​ണ്. ക​ഥ അ​തു​പോ​ലെ സി​നി​മ​യാ​ക്കു​ക​യാ​യി​രു​ന്നി​ല്ല.

ക​ഥ​യി​ലു​ള്ള ചി​ല കാ​ര്യ​ങ്ങ​ള്‍ സി​നി​മ​യി​ലി​ല്ല. ക​ഥ​യി​ലി​ല്ലാ​ത്ത ചി​ല കാ​ര്യ​ങ്ങ​ള്‍ സി​നി​മ​യി​ലു​ണ്ട്. സാ​ഹി​ത്യം അ​തു​പോ​ലെ ഷൂ​ട്ട് ചെ​യ്യു​ക​യ​ല്ല​ല്ലോ സി​നി​മ​യി​ല്‍.

സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഒ​രു ഭാ​ഷ​യി​ല്ലേ. സി​നി​മ​യാ​ക്കാ​ന്‍ അ​ത്ര എ​ളു​പ്പ​മു​ള്ള ക​ഥ​യ​ല്ല രാ​ച്ചി​യ​മ്മ. സാ​ഹി​ത്യ​ത്തി​ല്‍ ആ ​ക​ഥ​യ്ക്കു​ള്ള ബ്രി​ല്യ​ന്‍​സ് സി​നി​മ​യി​ല്‍ കൊ​ണ്ടു​വ​രി​ക അ​ത്ര എ​ളു​പ്പ​മ​ല്ല.

കാ​ത്തി​രു​പ്പി​ന്‍റെ ക​ഥ​യ​ല്ലേ ‘രാ​ച്ചി​യ​മ്മ’…?

കാ​ത്തി​രു​പ്പി​നു പ​ല നി​ര്‍​വ​ച​ന​ങ്ങ​ളാ​വാം. ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ കാ​ലം മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് അ​തി​ന്‍റെ രാ​ഷ്്്ട്രീയ ശ​രി​യും തെ​റ്റു​മൊ​ക്കെ മാ​റു​മ​ല്ലോ.

ന​മ്മ​ള്‍ അ​മ്പ​തു വ​ര്‍​ഷം മു​മ്പു വി​ചാ​രി​ച്ചി​രു​ന്ന ചി​ല കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ ആ​ലോ​ചി​ക്കു​മ്പോ​ള്‍ ന​മു​ക്കു ത​ന്നെ നാ​ണ​ക്കേ​ടു തോ​ന്നാ​റി​ല്ലേ. കഥയിലെ ശ​രി​തെ​റ്റു​ക​ള്‍…​അ​തി​ലെ രാ​ഷ്്ട്രീ​യം, അ​തി​ലെ സ​ദാ​ചാ​ര വി​ശ്വാ​സ​ങ്ങ​ള്‍…​ഞ​ങ്ങ​ള്‍ സി​നി​മ​യി​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യി​ട്ടി​ല്ല.

ആ ​ക​ഥ അ​ങ്ങ​നെ ത​ന്നെ പ​ക​ര്‍​ത്തി​യാ​ല്‍ അ​തി​ന്‍റെ എ​സ​ന്‍​സ് സി​നി​മ​യി​ല്‍ കി​ട്ടി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല എ​ന്നു തോ​ന്നി​യ​തു​കൊ​ണ്ട് ആ ​ക​ഥ​യു​ടെ പ്രമേയത്തെ സ​പ്പോ​ര്‍​ട്ട് ചെ​യ്യാ​നാ​യി ഈ ​കാ​ല​ത്തി​നു ചേ​രു​ന്ന ചി​ല ചെ​റി​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി എ​ന്നേ​യു​ള്ളൂ. ഈ ​സി​നി​മ പൂ​ര്‍​ണ​മാ​യും എ​ന്‍റെ വേ​ര്‍​ഷ​ന്‍ അ​ല്ല.

സ​ദാ​ചാ​ര​ ചി​ന്ത​ക​ളി​ല്‍ കാ​ല​ത്തി​ന​നു​സ​രി​ച്ചു മാ​റ്റ​ം സ്വാ​ഭാ​വി​ക​മല്ലേ..? പ​ഴ​യ കാ​മു​ക​ന്‍ എ​ന്നു പ​റ​ഞ്ഞു കാ​ത്തി​രി​ക്കു​ന്ന സ്ത്രീ ​ഒ​രു സ്ഥി​രം ക​ഥാ​പാ​ത്ര​മാ​ണ്. അ​​ക്കാ​ല​ത്ത് സ്ത്രീ​ത്വ​ത്തി​ന്‍റെ ന​ന്മ​യു​ടെ ല​ക്ഷ​ണ​മാ​യി ആ​ളു​ക​ള്‍ പ​റ​യു​ന്ന ഒ​രു കാ​ര്യ​മാ​യി​രു​ന്നു അ​ത്. ഇ​ന്ന് അ​ങ്ങ​നെ​യാ​രും പ​റ​യാ​റി​ല്ല​ല്ലോ. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ ആ ​പോ​യ​ിന്‍റ് മാ​ത്രം ഉ​പ​യോ​ഗി​ച്ചു സി​നി​മ ചെ​യ്യാ​നാ​വി​ല്ല.

ക​ഥ​യി​ലെ രാ​ച്ചി​യ​മ്മ കാ​മു​ക​നോ​ടു കാ​ണി​ച്ചി​രു​ന്ന സ്‌​നേ​ഹം അ​തു​പോ​ലെ ത​ന്നെ സി​നി​മ​യി​ലും തു​ട​രു​ന്നു​ണ്ട്. അ​തി​നു​ള്ള ന്യാ​യ​ങ്ങ​ളി​ല്‍ ചി​ല ചെ​റി​യ വ്യ​ത്യാ​സ​ങ്ങ​ള്‍ വ​രു​ത്തി എ​ന്നേ​യു​ള്ളൂ.

രാ​ച്ചി​യ​മ്മ​യാ​യി പാ​ര്‍​വ​തി വ​ന്ന​ത്…‍?

പാ​ര്‍​വ​തി​യെ​യാ​ണ് ഞാ​ന്‍ ആ​ദ്യം ത​ന്നെ മ​ന​സി​ല്‍ ക​ണ്ടി​രു​ന്ന​ത്. കാ​ര​ണം, ഇ​തൊ​രു പെ​ര്‍​ഫോ​മ​ന്‍​സ് റോ​ളാ​ണ്. എ​ക്‌​സ്പീ​രി​യ​ന്‍​സു​ള്ള, ഈ ​ക​ഥാ​പാ​ത്ര​ത്തെ ഉ​ള്‍​ക്കൊ​ണ്ടു ചെ​യ്യു​ന്ന ഒ​രാ​ള്‍​ക്കേ അ​തു സാ​ധ്യ​മാ​കൂ.

അ​ങ്ങ​നെ​യു​ള്ള കു​റ​ച്ച് ആ​ളു​ക​ളേ​യു​ള്ളൂ ന​മ്മു​ടെ​യി​ട​യി​ല്‍. അ​തി​ലൊ​രാ​ള്‍ പാ​ര്‍​വ​തി​യാ​ണ്. പാ​ര്‍​വ​തി​ക്കും ഈ ​റോ​ള്‍ ഇ​ഷ്ട​മാ​യി. ഈ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഡെ​വ​ല​പ്‌​മെ​ന്‍റ്സി​ലൊ​ക്കെ പാ​ര്‍​വ​തി​യു​ടെ ഇ​ന്‍​പു​ട്‌​സും എ​നി​ക്കു സ​ഹാ​യ​ക​മാ​യി.

ക​റു​ത്ത രാ​ച്ചി​യ​മ്മ​യാ​യി വെ​ളു​ത്ത പാ​ര്‍​വ​തി​യെ കാ​സ്റ്റ് ചെ​യ്ത​തെ​ന്തി​ന്, ഒ​രു ക​റു​ത്ത പെ​ണ്ണി​നെ എ​ന്തു​കൊ​ണ്ടു കാ​സ്റ്റ് ചെ​യ്തി​ല്ല എ​ന്നൊ​ക്കെ പലരും ചോ​ദിച്ചു കേട്ടു. അ​തി​നു​ള്ള മ​റു​പ​ടി​…?

രാ​ച്ചി​യ​മ്മ​യു​ടെ ക​റു​ത്ത നി​റ​ത്തി​ന് യാ​തൊ​രു രീ​തി​യി​ലു​മുള്ള രാ​ഷ്്ട്രീ​യ-​സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​മി​ല്ലെ​ന്ന് ഈ ​ക​ഥ വാ​യി​ച്ചി​ട്ടു​ള്ള​വ​ര്‍​ക്ക് അ​റി​യാം.

ക​ഥ​യി​ല്‍ അ​തി​നു സൗ​ന്ദ​ര്യ​ല​ക്ഷ​ണം അല്ലെങ്കിൽ‍ കോ​സ്മ​റ്റി​ക് എ​ന്ന രീ​തി​യി​ലു​ളള പ്രാ​ധാ​ന്യം മാ​ത്ര​മാ​ണു കൊ​ടു​ത്തി​ട്ടു​ള്ള​ത്. സ്‌​കി​ന്‍ ക​ള​ര്‍ വ​ള​രെ പൊ​ളി​റ്റി​ക്ക​ലാ​യ ഒ​രു കാ​ര്യ​മാ​ണെ​ങ്കി​ലും ഈ ​ക​ഥ​യി​ല്‍ അ​ത് ഒ​ട്ടും പൊ​ളി​റ്റി​ക്ക​ല്‍ അ​ല്ല.

പ​ശു​വി​നെ വ​ള​ര്‍​ത്തി പാ​ലു വി​റ്റ് സ​മ്പാ​ദി​ച്ച് ബാ​ങ്ക് ബാ​ല​ന്‍​സുമൊ​ക്കെ​യാ​യി ഗം​ഭീ​ര​മാ​യി ജീ​വി​ക്കു​ന്ന സ്ത്രീ​യാ​ണു രാ​ച്ചി​യ​മ്മ. അ​വ​ര്‍ പ​ണം ക​ടം കൊ​ടു​ക്കാ​റു​ണ്ട്. പ​ലി​ശ വാ​ങ്ങാ​റു​മു​ണ്ട്.

അ​വ​ര്‍ സ്വ​ന്ത​മാ​യി ഒ​രു ഇ​ന്‍​ഡ​സ്ട്രി​യാ​ണ്. അ​ല്ലാ​തെ അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ട​വ​രു​ടെ സിം​ബ​ലൊ​ന്നു​മ​ല്ല അ​വ​ര്‍ ആ ​ക​ഥ​യി​ല്‍. പാ​ര്‍​വ​തി​യു​ടെ സ്‌​കി​ന്‍ ക​റു​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് എ​ല്ലാ​വ​രും ചേ​ര്‍​ന്ന് ആ​ദ്യം ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​നി​ക്കു ക​റു​പ്പു നി​റ​മു​ള്ള ഒ​രു പാ​ര്‍​വ​തി​യെ കി​ട്ടി​യി​രു​ന്നെ​ങ്കി​ല്‍ ഞാ​ന്‍ കാ​സ്റ്റ് ചെ​യ്‌​തേ​നെ. പ​ക്ഷേ, ക​റു​ത്ത നി​റ​മു​ള്ള ഒ​രു പാ​ര്‍​വ​തി ന​മു​ക്കി​ല്ല.

അ​ത് എ​ന്തു​കൊ​ണ്ടാ​ണ് ഇ​ല്ലാ​ത്ത​തെ​ന്നാ​ണ് ന​മ്മ​ള്‍ ആ​ലോ​ചി​ക്കേ​ണ്ട​ത്. ക​റു​ത്ത ഒ​രു​പാ​ടു കു​ട്ടി​ക​ളും അ​ഭി​നേ​താ​ക്ക​ളും ഉ​ണ്ടാ​യി​രി​ക്കും.

പ​ക്ഷേ, പാ​ര്‍​വ​തി​യു​ടെ ലെ​വ​ലി​ല്‍ അ​ഭി​ന​യ​ചാ​തു​ര്യ​മു​ള്ള, പൊ​തു​വേ ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യാ​വു​ന്ന ഒ​രു ക​റു​ത്ത പാ​ര്‍​വ​തി ന​മ്മു​ടെ സി​നി​മ​യി​ലി​ല്ല. ഞാ​ന്‍ എ​വി​ടെ​പ്പോ​യി അ​ന്വേ​ഷി​ക്കും.

അ​പ്പോ​ള്‍ സാ​ഹ​ച​ര്യ​മാ​ണ് ഇ​തി​ല്‍ ഇ​ങ്ങ​നെ​യൊ​രു പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന​ത്. സ്‌​കി​ന്‍ ക​ള​ര്‍ പൊ​ളി​റ്റി​ക്‌​സാ​കു​ന്ന​ത് അ​വ​ര്‍​ക്ക് അ​വ​സ​ര​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ടു​മ്പോ​ഴാ​ണ്.

ഒ​രു ജോ​ലി​ക്കു ചെ​ല്ലു​മ്പോ​ള്‍​പ്പോ​ലും ക​റു​പ്പെ​ന്ന​തു പ​ല​പ്പോ​ഴും ഒ​രു സൗ​ന്ദ​ര്യ​ക്കു​റ​വാ​യി പ​ല​രും ക​രു​തു​ന്ന ഒ​രു കാ​ര്യ​മാ​ണ്. ചി​ല​പ്പോ​ള്‍ അ​തി​നെ ബ്രേ​ക്ക് ചെ​യ്യാ​നാ​യി​രി​ക്കാം ഉ​റൂ​ബ് രാ​ച്ചി​യ​മ്മ​യെ ക​റു​പ്പാ​ക്കി​യ​ത്.

അ​തേ​സ​മ​യം ത​ന്നെ, ക​റു​ത്ത സു​ന്ദ​രി എ​ന്ന​ത് ന​മ്മു​ടെ നാ​ട്ടി​ല്‍ പ​ല​രു​ടെ​യും മ​ന​സി​ല്‍ ഇ​റോ​ട്ടി​ക് സെ​ക്‌​സി ഇ​മേ​ജാ​ണ്. ഞാ​ന്‍ ആ ​ഇ​റോ​ട്ടി​ക് ഇ​മേ​ജി​നു പി​ന്നാ​ലെ പോ​കു​ന്നി​ല്ല എ​ന്നു ത​ന്നെ തീ​രു​മാ​നി​ച്ചു.

ഈ ​ക​ഥ​യി​ല്‍ ക​റു​പ്പ് ഒ​രു കോ​സ്മ​റ്റി​ക് സം​ഭ​വം മാ​ത്ര​മാ​ണ്. അ​തി​ന് ഒ​രു പൊ​ളി​റ്റി​ക്‌​സു​മി​ല്ല. പി​ന്നെ​ന്തി​നാ​ണ് അ​തേ​ക്കു​റി​ച്ചു ന​മ്മ​ള്‍ വ്യാ​കു​ല​പ്പെ​ടു​ന്ന​ത്.

ഇ​തു ക​റു​പ്പി​നു പൊ​ളി​റ്റി​ക്ക​ല്‍ അ​ര്‍​ഥ​മു​ണ്ടാ​യി​രു​ന്ന ഒ​രു ക​ഥ ആ​യി​രു​ന്നെ​ങ്കി​ല്‍ പാ​ര്‍​വ​തി​യെ കാ​സ്റ്റ് ചെ​യ്യാ​ന്‍ പ​റ്റി​ല്ല. അ​ങ്ങ​നെ​യൊ​രാ​ളെ കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ ആ ​സി​നി​മ ചെ​യ്യു​ക​യു​മി​ല്ല.

ആ​സി​ഫ് അ​ലി ഈ ​സി​നി​മ​യി​ലെ​ത്തി​യ​ത്…?

ക​ഥ​യി​ല്‍ ‘ഞാ​ന്‍’ എ​ന്നു പ​രാ​മ​ര്‍​ശി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​നു സി​നി​മ​യി​ല്‍ കു​ട്ടി​കൃ​ഷ്ണ​ന്‍ എ​ന്ന പേ​രു കൊ​ടു​ത്തു.

ആ​ദ്യം മ​റ്റൊ​രാ​ളി​നെ​യാ​ണ് ആ ​റോ​ളി​ലേ​ക്ക് ആ​ലോ​ചി​ച്ച​ത്. ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് അ​തു ന​ട​ന്നി​ല്ല. അ​പ്പോ​ള്‍ ഞാ​ന്‍ ആ​സി​ഫി​നെ സ​മീ​പി​ച്ചു. ആ​സി​ഫ് സ​മ്മ​തി​ച്ചു.

ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും ഏ​റെ പ​ക്വ​ത​യിലാണ് ആ​സി​ഫ് ആ ​വേ​ഷം ചെ​യ്ത​ത്. ആ​സി​ഫ് എ​ന്നെ അ​ല്പ​മൊ​ന്ന് അ​തി​ശ​യി​പ്പി​ച്ചു. ഡ്രാ​മ കൈ​കാ​ര്യം ചെ​യ്യു​ന്ന​തു കാ​ണു​മ്പോ​ള്‍ ഒ​രാ​ര്‍​ട്ടി​സ്റ്റി​നെ കൃ​ത്യ​മാ​യി അ​ള​ക്കാ​നാ​വും.

വ​ള​രെ ഡ്ര​മാ​റ്റി​ക്കാ​ണ് ഈ ​ക​ഥ. നാ​ട​കീ​യ​മാ​യി​പ്പോ​യി എ​ന്നു പ​റ​യി​ക്കാ​ന്‍ ഒ​രു​പാ​ട് അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ് ഇ​തി​ലെ ഇ​മോ​ഷ​ണ​ല്‍ മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍. ആ​സി​ഫി​ന് അ​തു വ​ള​രെ നി​യ​ന്ത്രി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നാ​യി.

ഇ​ത്ര​യും കാ​ല​ത്തി​നി​ടെ​യു​ണ്ടാ​യ എ​ക്്‌​സ്പീ​രി​യ​ന്‍​സി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ​ത്. മു​ക​ളി​ലേ​ക്കു നീ​ങ്ങു​ന്ന ന​ല്ല ക​രി​യ​ര്‍ ഗ്രാ​ഫാ​ണ് ആ​സി​ഫി​ല്‍ കാ​ണാ​നാ​കു​ന്ന​ത്.

Related posts

Leave a Comment