മകനെ മടങ്ങി വാടാ, നിന്റെ അമ്മ നമ്മളെ വിട്ടു പോയി! കാണാതായ മകന്‍ വരുന്നതും കാത്ത് രാധാകൃഷ്ണന്‍ കാത്തിരിക്കുന്നു; ഭാര്യയുടെ മൃതദേഹവുമായി

binoyപാലക്കാട് കൊടുവായൂരിലെ ആ വീട്ടില്‍ ഒരു അച്ഛന്‍ കാത്തിരിക്കുകയാണ്. ഒരിക്കല്‍ വീടു വിട്ടിറങ്ങിയ മകന്‍ തിരിച്ചെത്തുന്നതും കാത്ത്. അവനോട് പറയാന്‍ ആ അച്ഛനൊരു സങ്കടവാര്‍ത്തയുമുണ്ട്. മകനെ ഒരിക്കല്‍ക്കൂടി കാണാമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന അവന്റെ അമ്മ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ഭാര്യ ജലജയുടെ അന്ത്യകര്‍മമെങ്കിലും ചെയ്യാന്‍ അവന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കൊടുവായൂര്‍ സ്വദേശി ജി രാധാകൃഷ്ണന്‍. എട്ടുവര്‍ഷം മുമ്പ് കാണാതായതാണ് ഇവരുടെ മകന്‍ ബിനോയിയെ.

ഫേസ്ബുക്കിലാണ് രാധാകൃഷ്ണന്‍ മകനെ അറിയിക്കാനായി ഭാര്യ ജലജ രാധാകൃഷ്ണന്റെ മരണ വാര്‍ത്ത നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 15നാണ് ജലജ മരിച്ചത്. 25ന് നടക്കുന്ന മരണാനന്തര ചടങ്ങുകള്‍ക്കെങ്കിലും മടങ്ങി വരൂ എന്ന പോസ്‌റ്റോടെയാണ് രാധാകൃഷ്ണന്‍ മകനെ അറിയിക്കാനായി പോസ്റ്റ് നല്‍കിയിരിക്കുന്നത്. എട്ട് വര്‍ഷം മുമ്പാണ് ബിനോയിയെ രാധാകൃഷ്ണനും ഭാര്യയ്ക്കും നഷ്ടമായത്. വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിപ്പോകുകയായിരുന്നു ബിനോയ്. ഹോട്ടല്‍മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കാതെ ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയ മകനെ പറഞ്ഞതാണ് ഇറങ്ങിപ്പോകാന്‍ കാരണമെന്ന് അച്ഛന്‍ രാധകൃഷ്ണന്‍ രാഷ്ട്രദീപികയോട് പറഞ്ഞു.

ബിനോയിയെ തിരയാത്ത സ്ഥലങ്ങളില്ലെന്ന് രാധാകൃഷ്ണന്‍ പറയുന്നു. ഇന്ത്യയില്‍ എല്ലായിടത്തും അന്വേഷിച്ചു. ഇടയ്ക്ക് സുഹൃത്തുക്കള്‍ ബിനോയിയെ ബാഗ്ലൂരില്‍ വച്ച് കണ്ടെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ബാഗ്ലൂരില്‍ വിശദമായി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. നിരാശയോടെ മടങ്ങിയെങ്കിലും അവന്‍ പ്രിയപ്പെട്ട അമ്മയെ കാണാനെങ്കിലും മടങ്ങി വരുമെന്ന് രാധാകൃഷ്ണന്‍ പ്രതീക്ഷിച്ചിരുന്നു. മകന്റെ വേര്‍പാടിലും കൂട്ടായി ഉണ്ടായിരുന്ന ഭാര്യയും മരിച്ചതോടെ നഷ്ടപ്പെട്ട മകനെ അവസാനമായി കാണാന്‍ വേണ്ടി മാത്രമാണ് രാധാകൃഷ്ണന്‍ ജീവിക്കുന്നത്. മകന്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യണമെന്ന അമ്മയുടെ ആഗ്രഹം സഫലമാക്കുകയാണ് രാധാകൃഷ്ണന്റെ അവസാന ആഗ്രഹം. രാഷ്ട്രദീപിക വായനക്കാരോട് ഞങ്ങളും അഭ്യര്‍ഥിക്കുകയാണ്. ഈ ചിത്രത്തിലുള്ള ചെറുപ്പക്കാരനെ എവിടെയെങ്കിലും കണ്ടെത്തിയാല്‍ 9847654772, 7034919690

Related posts