എല്ലാം കഴിഞ്ഞപ്പോള്‍ രാഹുല്‍ കാമുകിയുമായി അകന്നു, വിവരമറിഞ്ഞ കൂട്ടുകാരന്‍ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയുമായി അടുത്തു, കല്യാണത്തട്ടില്‍ കറങ്ങാനെത്തിയപ്പോള്‍ പോലീസും പൊക്കി, കട്ടപ്പനയില്‍ സംഭവിച്ചത്‌

pranayam-peedanamകട്ടപ്പന: പ്ലസ് വൺ വിദ്യാർഥിനിയായ 17 കാരിയെയും 22 കാരനേയും സംശയാസ്പ്ദമായ സാഹചര്യത്തിൽ കണ്ടെത്തിയ നാട്ടുകാർ ഇവരെ പോലീസിൽ ഏൽപ്പിച്ചു. പോലീസ് ചേദ്യം ചെയ്യലിൽ സംഭവം പീഡനമെന്നും തെളിഞ്ഞു. ഇതിനെ തുടർന്ന് മറ്റൊരു യുവാവിനേയും ഉൾപ്പെടെ രണ്ടുപേരെ പോലീസ് പീഡനക്കുറ്റത്തിനു അറസ്റ്റു ചെയ്തു. കട്ടപ്പന കുന്തളംപാറ മുടത്താംകുടിയിൽ രാഹുൽ(22) കാമാക്ഷി അത്തിയാലിൽ ബിബിൻ (21) എന്നിവരെയാണ് കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി രാഹുൽ പീഡനത്തിന് ഇരയാക്കിയിരുന്നു. പിന്നീട് ഇരുവരും തമ്മിൽ അകന്നു. രാഹുലും പെൺകുട്ടിയുമായി പ്രശ്നങ്ങളുണ്ടെന്ന കാര്യം പെൺകുട്ടിയുടെ ബന്ധുവഴി അറിഞ്ഞ ബിബിൻ പെൺകുട്ടിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദം സ്‌ഥാപിച്ചു. ശനിയാഴ്ച്ച ബിബിൻ തന്റെ വാഹനത്തിൽ പെൺകുട്ടിയുമായി കല്യാണത്തണ്ട് ഭാഗത്തെത്തുകയും ചെയ്തു.

പെൺകുട്ടിയും ബിബിനും കല്യാണത്തണ്ട് ഭാഗത്ത് ഉണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് ഞായറാഴ്ച ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് തന്നെ രണ്ടു യുവാക്കൾ പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ കാണാതായതായി പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

Related posts