താരങ്ങളുടെ ആരാധകർ രാജമൗലിക്ക് തലവേദനയോ ?

ബാ​ഹു​ബ​ലി​ക്കു ശേ​ഷം രാ​ജ​മൗ​ലി ഒ​രു​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജൂ​നി​യ​ർ എ​ൻ​ടി​ആ​റും രാം ​ച​ര​ണ്‍ തേ​ജ​യും ഒ​ന്നി​ക്കു​ന്ന സി​നി​മ​യ്ക്ക് ആ​ർ​ആ​ർ​ആ​ർ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​രു​വ​രോ​ടും ആ​രാ​ധ​ക​രെ നി​യ​ന്ത്രി​ച്ചു നി​ർ​ത്തു​വാ​ൻ രാ​ജ​മൗ​ലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇരുവരുടെയും താരങ്ങൾ ഏറ്റുമുട്ടുന്നത് നിത്യസംഭവമാണ്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​ത് സി​നി​മ​യി​ലെ മോ​ശ​ക​ര​മാ​യി ബാ​ധി​ച്ചേ​ക്കാം എ​ന്ന് രാ​ജ​മൗ​ലി ക​രു​തു​ന്നു.

വി​പ്ല​വ​കാ​രി​ക​ളാ​യ അ​ല്ലൂ​രി സീ​ത​രാ​മ​രാ​ജു, കോ​മ​രം ഭിം ​എ​ന്നി​വ​രു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്രം 300 കോ​ടി ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ആ​ലി​യ​ഭ​ട്ടും, അ​ജ​യ് ദേ​വ്ഗ​ണും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Related posts