സാക്ഷിയുടെ ദൃശ്യങ്ങൾ ഞെട്ടിക്കും..! ചാലക്കുടിയിൽ കൊ​ല്ല​പ്പെ​ട്ട രാ​ജീ​വി​ന്‍റെ വീ​ട്ടി​ൽ ഉ​ദ​യ​ഭാ​നു എത്തിയ ദൃശ്യങ്ങൾ പുറത്തായി; ചിത്രത്തിൽ വക്കീൽ പലതവണ എത്തിയതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്

ചാ​ല​ക്കു​ടി: ഭൂ​മി​യി​ട​പാ​ട് ഇ​ട​നി​ല​ക്കാ​ര​ൻ രാ​ജീ​വു​മാ​യി കൊ​ച്ചി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ സി​പി. ഉ​ദ​യ​ഭാ​നു​വി​നു​ള്ള ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഉ​ദ​യ​ഭാ​നു പ​ല ത​വ​ണ രാ​ജീ​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​ത് നേ​ര​ത്തേ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴാ​ണു ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​കു​ന്ന​ത്.

ഉ​ദ​യ​ഭാ​നു​വി​നു സം​ഭ​വ​വു​മാ​യി നേ​രി​ട്ടു ബ​ന്ധ​മു​ണ്ട​ന്നു തെ​ളി​യി​ക്കു​ന്ന ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി പോ​ലീ​സ് സൂ​ചി​പ്പി​ച്ചു. അ​ഭി​ഭാ​ഷ​ക​നെ അ​റ​സ്റ്റു ചെ​യ്യു​ന്ന​തു ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. തെ​ളി​വു​ക​ൾ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​നു ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​വി​ധം പോ​ലീ​സ് വ​ല​വി​രി​ച്ചു​ക​ഴി​ഞ്ഞു. അ​ഭി​ഭാ​ഷ​ക​നെ​തി​രെ​യു​ള്ള തെ​ളി​വു​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ പോ​ലീ​സ് ഹാ​ജ​രാ​ക്കും.

കൊ​ല ചെ​യ്യ​പ്പെ​ട്ട രാ​ജീ​വി​നും അ​റ​സ്റ്റി​ലാ​യ പ്ര​തി ച​ക്ക​ര ജോ​ണി​ക്കും ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ട്. പ​രി​യാ​രം ത​വ​ള​പ്പാ​റ​യി​ൽ രാ​ജീ​വ് സു​ര​ക്ഷി​ത​നാ​യി​ട്ടാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. പ​ല ക്വ​ട്ടേ​ഷ​ൻ ഗു​ണ്ടാ​സം​ഘ​ങ്ങ​ളും രാ​ജീ​വി​ന്‍റെ സു​ര​ക്ഷ​യ്ക്കു​വേ​ണ്ടി പ​രി​യാ​ര​ത്തെ താ​മ​സ​സ്ഥ​ല​ത്തു ക്യാ​ന്പ് ചെ​യ്തി​രു​ന്നു​വെ​ന്ന് അ​റി​വാ​യി​ട്ടു​ണ്ട്.

Related posts