അധ്യാപകനാണേത്ര അധ്യാപകന്‍..! 11 പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു; മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ന് 10 വ​ർ​ഷം ത​ട​വ്

റൂ​ർ​ക്കേ​ല: സ്കൂ​ളി​ലെ 11 വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ മുൻ പ്ര​ധാ​നാ​ധ്യാ​പ​ക​നെ 10 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 47,000 രൂ​പ പി​ഴ ന​ൽ​കാ​നും വി​ധി​ച്ചു. ഒ​ഡീ​ഷ​യി​ലെ സു​ന്ദ​ർ​ഗ​ഡ് ജി​ല്ല​യി​ലെ പോ​ക്‌​സോ കോ​ട​തി​യാ​ണ് ശി​ക്ഷി​ച്ച​ത്.

2015ൽ ​ലെ​ഫ്രി​പ്പാ​റ ബ്ലോ​ക്കി​ലെ ഒ​രു സ്‌​കൂ​ളി​ൽ വ​ച്ചാ​ണ് 62-കാ​ര​നാ​യ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്.

കേ​സി​ൽ 2016 ജൂ​ൺ 14ന് ​അ​റ​സ്റ്റി​ലാ​യ പ്ര​തി അ​ന്നു​മു​ത​ൽ ജ​യി​ലി​ലാ​ണ്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ളെ സ​ർ​വീ​സി​ൽ നി​ന്ന് നീ​ക്കം ചെ​യ്തി​രു​ന്നു.

സു​ന്ദ​ർ​ഗ​ഡ് പോ​ക്‌​സോ കോ​ട​തി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി മ​ഹേ​ന്ദ്ര​കു​മാ​ർ സൂ​ത്ര​ധാ​രാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

Related posts

Leave a Comment