സംഗതി സത്യമാണ്! രവി പൂജാരി പിസിയെ വിളിച്ചു, ബിഷപ് ഫ്രാങ്കോ വിഷയത്തില്‍ ഇടപെട്ടതിന്; എനിക്ക് ഒരു പൂജാരിയെയും പേടിയില്ലെന്ന് പിസി ജോര്‍ജ്

കോട്ടയം: അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി പൂ​ഞ്ഞാ​ർ എം​എ​ൽ​എ പി.​സി ജോ​ർ​ജി​നെ ആ​റു ത​വ​ണ വി​ളി​ച്ചെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി. ദക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നാ​ണ് ര​വി പൂ​ജാ​രി പി.​സി ജോ​ർ​ജി​നെ വി​ളി​ച്ചി​രി​ക്കു​ന്ന​ത്. ബി​ഷ​പ് ഫ്രാ​ങ്കോ​യ്ക്ക് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്ത​തി​നെ​തി​രേ ര​വി പൂ​ജാ​രി ത​ന്നെ വി​ളി​ച്ച് ഭീ​ഷ​ണ​പ്പെ​ടു​ത്തി​യെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പി.​സി ജോ​ർ​ജ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ വ​ൻ ആ​ക്ഷേ​പ​ത്തി​ന് വ​ഴി​വ​ച്ചി​രു​ന്നു.

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ സെ​ന​ഗ​ലി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ര​വി പൂ​ജാ​രി പി​ടി​യി​ലാ​കു​ന്ന​ത്. ഇ​തി​നു​ശേ​ഷം ഇ​യാ​ളു​ടെ ഫോ​ൺ കോ​ൾ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളാ​ണ് പൂ​ജാ​രി പി.​സി ജോ​ർ​ജി​നെ വി​ളി​ച്ചി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 11,12 തീ​യ​തി​ക​ളി​ലാ​യാ​ണ് പി​.സി.ജോ​ർ​ജി​ന്‍റെ 9447043027 എ​ന്ന ന​ന്പ​റി​ലേ​ക്ക് പൂ​ജാ​രി വി​ളി​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​കെ ആ​റു കോ​ളു​ക​ൾ. ഇ​തി​ൽ ര​ണ്ടെ​ണ്ണം മാ​ത്ര​മാ​ണ് ഒ​രു മി​നി​റ്റി​ല​ധി​കം ഉ​ള്ള വി​ളി​ക​ൾ. ബാ​ക്കി​യെ​ല്ലാം പ​ത്ത് സെ​ക്ക​ൻ​ഡി​ൽ താ​ഴെ മാ​ത്രം. ഈ ​ര​ണ്ടു കോ​ളു​ക​ൾ മാ​ത്ര​മാ​ണ് താ​ൻ എ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് പി.​സി ജോ​ർ​ജ് പ​റ​ഞ്ഞി​രു​ന്നു.

പൂ​ജാ​രി​യു​ടെ ഇ​ട​പാ​ടി​ൽ വെ​ടി​വ​യ്പ് ന​ട​ന്ന കൊ​ച്ചി​യി​ലെ ബ്യൂ​ട്ടി​പാ​ർ​ല​റി​ന്‍റെ ഉ​ട​മ ലീ​ന മ​രി​യ പോ​ളി​നെ​യും മ​റ്റ് പ​ല വ്യ​വ​സാ​യി​ക​ളെ​യും വി​ളി​ച്ച അ​തേ സെ​ന​ഗ​ൽ ന​ന്പ​റു​ക​ളി​ൽ നി​ന്നാ​ണ് പി​.സി. ജോ​ർ​ജി​നെ​യും ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം ബി​ഷ​പ് ഫ്രാ​ങ്കോ​യു​ടെ​യോ ക​ന്യാ​സ്ത്രീ​യു​ടെ​യോ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ര​വി പൂ​ജാ​രി​ക്ക് ഉ​ണ്ടാ​യ പ്ര​കോ​പ​നം എ​ന്തെ​ന്ന് ന്യാ​യ​മാ​യും സം​ശ​യി​ക്കാം.

പൊ​തു വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​ത് പൂ​ജാ​രി​യു​ടെ ശൈ​ലി​യാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. 2016ൽ ​സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​നെ​തി​രെ പ്ര​തി​ക​രി​ച്ച മും​ബൈ​യി​ലെ കോ​ൺഗ്ര​സ് എം​പി സ​ഞ്ജ​യ് നി​രൂ​പ​മി​നെ വി​ളി​ച്ച് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. തൃ​ശൂ​രി​ലെ ച​ന്ദ്ര​ബോ​സ് വ​ധ​ക്കേ​സ് പ്ര​തി മു​ഹ​മ്മ​ദ് നി​ഷാ​മി​നെ നി​ര​ന്ത​രം വി​മ​ർ​ശി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി 2016ൽ ​കേ​ര​ള​ത്തി​ൽ ത​ന്നെ ര​വി പൂ​ജാ​രി​ക്കെ​തി​രേ പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു.

പൂജാരി രണ്ടു തവണ വിളിച്ചെന്നു പി.സി. ജോർജ്

കോ​ട്ട​യം: ര​വി പൂ​ജാ​രി ര​ണ്ടു ത​വ​ണ ഫോ​ണി​ൽ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. ബി​ഷ​പ് ഫ്രാ​ങ്കോ കേ​സി​ൽ ഇ​ട​പെ​ട്ട​തി​നു​ശേ​ഷ​മാ​ണു ത​നി​ക്കു ഭീ​ഷ​ണി വ​ന്ന​ത്. ബി​ഷ​പ് ഫ്രാ​ങ്കോ​യ്ക്കു​വേ​ണ്ടി സം​സാ​രി​ച്ച​തി​നാ​ലാ​ണു ര​വി പൂ​ജാ​രി​യു​ടെ ഭീ​ഷ​ണി​യെ​ന്നു ക​രു​തു​ന്നു.

ഏ​തോ വ​ലി​യ ക്വ​ട്ടേ​ഷ​ൻ സം​ഘ​മാ​ണു ഇ​തി​നു പി​ന്നി​ലെ​ന്നു അ​നു​മാ​നി​ക്ക​ണം. ടെ​ലി​ഫോ​ണി​ലാ​ണു പൂ​ജാ​രി വി​ളി​ച്ച​ത്. ഒ​രു പൂ​ജാ​രി​യ​യെും ഭ​യ​മി​ല്ല. കേ​സ് നി​യ​മ​പ​ര​മാ​യി നേ​രി​ടും. ത​നി​ക്കു​ നേ​രേ വ​ധി​ഭീ​ഷ​ണി വ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യ്ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ടു ത​വ​ണ​യ​ല്ല, ആ​റു ത​വ​ണ ത​നി​ക്കു ഫോ​ണ്‍ വ​ന്ന​താ​യി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു. സം​ഭ​വം ഗൗ​ര​വ​ത​ര​മു​ള്ള​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​തെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു. ര​വി പൂ​ജാ​രി​യെ ത​നി​ക്കു ഭ​യ​മി​ല്ലെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു.

Related posts