ബം​ഗ്ലാ​ദേ​ശ് ഏ​ക​ദി​ന പ​ര​മ്പ​ര; ര​വീ​ന്ദ്ര ജ​ഡേ​ജ​യെ ഒഴിവാക്കി; തി​രി​ച്ചു​വ​ര​വ് വൈ​കും


ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കുള്ള ടീ​മി​ൽ നി​ന്ന് ജ​ഡേ​ജ​യെ ഒ​ഴി​വാ​ക്കി​യ​താ​യി ബി​സി​സി​ഐ . ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ക്രി​ക്ക​റ്റി​ലേ​ക്കു​ള്ള മ​ട​ക്കവും വൈ​കും. 

കാ​ൽ​മു​ട്ടി​ലെ പ​രി​ക്ക് മാ​റാ​ത്ത​തി​നാ​ലാ​ണ് താ​ര​ത്തെ മാറ്റിനിർത്തിയ​ത്. ടെ​സ്റ്റ് ടീ​മി​ൽ നി​ന്നും താ​ര​ത്തെ പു​റ​ത്താ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ജ​ഡേ​ജ​യ്ക്ക് പു​റ​മേ പേ​സ​ർ യാ​ഷ് ദ​യാ​ലി​നെ​യും ന​ടു​വേ​ദ​ന കാ​ര​ണം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് പ​ക​രം ബം​ഗാ​ൾ ഓ​ൾ​റൗ​ണ്ട​ർ ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദി​നെ​യും മ​ധ്യ​പ്ര​ദേ​ശ് ഫാ​സ്റ്റ് ബൗ​ള​ർ കു​ൽ​ദീ​പ് സെ​ന്നി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി.

ഡി​സം​ബ​ർ നാലിനാ​ണ് ഏ​ക​ദി​ന പ​ര​മ്പ​ര തു​ട​ങ്ങു​ക. മൂന്ന് ഏ​ക​ദി​ന​വും രണ്ട് ടെ​സ്റ്റു​മാ​ണ് പ​ര​മ്പര​യി​ലു​ള്ള​ത്. രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കൊ​ഹ്‌​ലി തു​ട​ങ്ങി​യ മു​തി​ർ​ന്ന താ​ര​ങ്ങ​ളും ബം​ഗ്ലാ​ദേ​ശ് പ​ര്യ​ട​ന​ത്തി​നു​ണ്ട്.

Related posts

Leave a Comment