ഒരിക്കലെങ്കിലും ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചിട്ടുള്ളവരാണ് നമ്മൾ. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എത്രത്തോളം വൃത്തിയുള്ളതാകും അതെന്ന്. വീട്ടിൽ കിട്ടുന്ന അത്രയും ശുചിത്വത്തോടെ ഒരിക്കലും ഹോട്ടൽ ഭക്ഷണങ്ങൾ ലഭിക്കില്ലന്നാണ് പൊതുവെ പറയുന്നത്. എങ്കിലും വൃത്തിയായി ഭക്ഷണം നൽകുന്ന ഹോട്ടലുകാരും ഇക്കൂട്ടത്തിലുണ്ട്.
മധ്യപ്രദേശിലെ സാഗറിലെ ബുണ്ടേൽഖണ്ഡ് മെഡിക്കൽ കോളജ് ആശുപത്രിക്ക് എതിർവശത്തുള്ള റാഷി റെസ്റ്റോറന്റിൽ പരിശോധനയ്ക്കെത്തിയ ഫുഡ് ഇൻസ്പെക്ടർ പ്രീതി റായ് വെളിപ്പെടുത്തിയ കാര്യമാണിപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്. ഇത് കേട്ടാൽ ആരും ഹോട്ടലുകളിൽ പോകില്ലന്ന് ഉറപ്പാണ്.
ഹോട്ടലിലെത്തി അടുക്കളയിലേക്കാണ് ആദ്യം താൻ പോയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ ഓരോ കറികളും തുറന്നു നോക്കി പരിശോധിക്കാൻ തുടങ്ങി. പരിശോധനയ്ക്കിടെ ഭക്ഷണ സാധനത്തിനു മുകളിലൂടെ ഈച്ച പറക്കുന്നു, പാറ്റകൾ ഓടിക്കളിക്കുന്നു എന്തിനേറെ എലികളിടെ ഒരു ജാഥ തന്നെ അടുക്കളയ്ക്കുള്ളിൽ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനെക്കുറിച്ച് ഹോട്ടൽ ഉടമയോട് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയാണ് ഏറെ ഞെട്ടിച്ചത്. ഇവയെല്ലാം താൻ വളർത്തുന്ന മൃഗങ്ങളാണെന്നായിരുന്നു ഹോട്ടൽ ഉടമയുടെ മറുപടി. പിന്നാലെ പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച അന്വേഷണ ഉദ്യോഗസ്ഥർ റസ്റ്റോറന്റ് സീൽ ചെയ്യാൻ ഉത്തരവിട്ടു. പരിശോധനാ ഫലങ്ങൾ വന്നാൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.