പ്രഭാത സവാരിക്കിടെ കാറിടിച്ച് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

പേ​രൂ​ർ​ക്ക​ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ർ ഇ​ടി​ച്ച് പ്ര​ഭാ​ത സ​വാ​രിക്കിറങ്ങിയ ര​ണ്ടു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. പേ​രൂ​ർ​ക്ക​ട​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് ഇ​ടി​ച്ച​ത്. 

സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും രാ​വി​ലെ ന​ട​ക്കു​ന്ന​തി​നി​ടെ പി​ന്നി​ൽ നി​ന്ന് കാ​ർ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ 7.30ഓ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. 

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം ആ​ന്ധ്ര​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ഴി​യാ​യി​രു​ന്നു. കാ​റി​ൽ ഒ​രു കു​ട്ടി​യ​ട​ക്കം അ​ഞ്ച് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Related posts

Leave a Comment