കണ്ണൂരില്‍ ട്രെയിനില്‍ മയക്കുമരുന്ന് നല്‍കി കവര്‍ച്ച

train_roberyകണ്ണൂര്‍: മംഗലാപുരത്തുനിന്ന് കണ്ണൂരിലേക്കു ട്രെയിനില്‍ വരികയായിരുന്ന ചിക്കമംഗളൂര്‍ സ്വദേശിനിയെ മയക്കിയ ശേഷം കവര്‍ച്ചനടത്തി. ചിക്കമംഗളൂര്‍ സ്വദേശിനി അന്നപൂര്‍ണിമ (60) യാണ് കവര്‍ച്ചയ്ക്കിരയായത്. ഇന്നലെ പുലര്‍ച്ചെ 3.30ഓടെ ട്രെയിനില്‍ അവശനിലയില്‍ കണ്ടെത്തിയ അന്നപൂര്‍ണിമയെ റെയില്‍വേ പോലീസ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു രാവിലെ ബോധം വീണപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം പറയുന്നത്.

ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഒരു കുടുംബത്തെ പരിചയപ്പെടുകയും ഇവര്‍ മുഖത്ത് എന്തോ സ്‌പ്രേ ചെയ്തതായി തനിക്കോര്‍മ്മയുള്ളതായും പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കൈയിലുണ്ടായിരുന്ന രണ്ടുപവന്റെ വളയും 20,000 രൂപയും മോഷണം പോയി. പോലീസ് ബന്ധുക്കളെ വിവരമറിയിച്ചു.

Related posts