കോവിഡ് ല​ക്ഷ​ണ​മി​ല്ലാ​ത്തവർക്ക് വീ​ട്ടി​ൽ ചി​കി​ത്സ! റൂം ​​​ക്വാ​​​റ​​​ന്‍റൈ​​​ൻ ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം; തുടക്കം തിരുവനന്തപുരത്ത്; ആദ്യം ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക്

സ്വന്തം ലേഖകൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് രോ​​​ഗല​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത രോ​​​ഗി​​​ക​​​ൾ​​​ക്ക് വീ​​​ട്ടി​​​ൽ ചി​​​കി​​​ത്സ ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം. സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ദി​​​നംപ്ര​​​തി വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പു​​​തി​​​യ തീ​​​രു​​​മാ​​​നം. പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ് ഇ​​​താ​​​ദ്യം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

രോ​​​ഗല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​ത്ത​​​വ​​​രെ​​​യും ചെ​​​റി​​​യ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​രെ​​​യും വീ​​​ട്ടി​​​ൽ ത​​​ന്നെ ചി​​​കി​​​ത്സി​​​ക്കാ​​​ൻ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രും ഐ​​​സി​​​എം​​​ആ​​​റും നേ​​​ര​​​ത്തേ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ആ​​​ദ്യ​​​ഘ​​​ട്ട​​​മെ​​​ന്ന നി​​​ല​​​യി​​​ലാണ് ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു വീ​​​ട്ടി​​​ൽ ചി​​​കി​​​ത്സ ന​​​ട​​​ത്താ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നാ​​​യി ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ രേ​​​ഖാ​​​മൂ​​​ലം സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​പ​​​ക്ഷ ന​​​ൽ​​​ക​​​ണം. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച് പ​​​ത്താംനാ​​​ൾ ആ​​​ന്‍റി​​​ജ​​​ൻ ടെ​​​സ്റ്റ് ന​​​ട​​​ത്ത​​​ണം. പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​യാ​​​ലും ഏ​​​ഴു ദി​​​വ​​​സം നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് സ​​​ന്പ​​​ർ​​​ക്ക​​​വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ടി​​​യാ​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ​​​യും ഫ​​​സ്റ്റ്‌ലൈ​​​ൻ ട്രീ​​​റ്റ്മെ​​​ന്‍റ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലെ​​​യും തി​​​ര​​​ക്കു കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​ണു വീ​​​ട്ടി​​​ൽ​​​ത​​​ന്നെ ചി​​​കി​​​ത്സ ന​​​ൽ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പാ​​​ക്കു​​​ന്ന കോ​​​വി​​​ഡ് ചി​​​കി​​​ത്സാ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം​​​വ​​​രു​​​ത്തി​​​യാ​​​ണു പു​​​തി​​​യ ക്ര​​​മീ​​​ക​​​ര​​​ണം. ടോ​​​യ്‌​​ലെ​​​റ്റ് സൗ​​​ക​​​ര്യ​​​ത്തോ​​​ടെ​​​യു​​​ള​​​ള പ്ര​​​ത്യേ​​​ക മു​​​റി​​​യു​​​ള്ള വീ​​​ടു​​​ക​​​ളു​​​ള്ള​​​വ​​​രെ മാ​​​ത്ര​​​മേ വീ​​​ട്ടി​​​ൽ തു​​​ട​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കൂ.

വീ​​​ടു​​​ക​​​ളി​​​ൽ സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​രെ​​​യും രോ​​​ഗ​​​ല​​​ക്ഷ​​​ണം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രെ​​​യും ഫ​​​സ്റ്റ്‌ലൈൻ ട്രീ​​​റ്റ്മെ​​​ന്‍റ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റും. വീ​​​ട്ടി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ റൂം ​​​ക്വാ​​​റ​​​ന്‍റൈ​​​ൻ ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

Related posts

Leave a Comment