തിരുവനന്തപുരം : ശബരി മല സ്വർണപ്പാളി വിഷയത്തിൽ ഇന്നും നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജി വയ്ക്കുക, ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത് .ഇക്കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
നോട്ടീസ് പോലും നൽകാതെ സഭാനടപടികൾ തടസപെടുത്തുന്നതിനെ മന്ത്രി എം ബി രാജേഷ് രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തിന്റെ രീതികളെ മന്ത്രി ശിവൻകുട്ടി രൂക്ഷമായി വിമർശിച്ചത് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്ക് പോരിനിടയാക്കി. പ്രതിപക്ഷം ബാനറുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ഇതോടെ മന്ത്രിമാരും സീറ്റുകളിൽ നിന്നും എഴുനേറ്റു.
ഒടുവിൽ വാച്ച് ആൻഡ് വാർഡ് ഇരുകൂട്ടരേയും ശാന്തരാക്കാൻക്കാൻ ശ്രമിച്ചു. ഭരണ പക്ഷ അംഗങ്ങൾ മുഖ്യമന്ത്രിക്ക് ചുറ്റും നിലയുറപ്പിച്ചു. സഭ തടസപ്പെടുത്തുന്നതിനെ സ്പീക്കർ രൂക്ഷമായി പ്രതിപക്ഷത്തെ വിമർശിച്ചു. ശിവൻകുട്ടിയുടെ പഴയ കാലത്തെ നിയമസഭ പ്രതിക്ഷേധ ചിത്രങ്ങൾ പ്രതിപക്ഷം ഉയർത്തി കാട്ടി.
ഇതോടെ വാക്ക് പോര് രൂക്ഷമായതിനെ തുടർന്ന് സ്പീക്കർ തല്കാലത്തേക്ക് സഭ നിർത്തി വയ്ക്കുകയാണെന്ന് അറിയിച്ചു.
ഭരണ പ്രതിപക്ഷ അംഗങ്ങൾ കയ്യങ്കളിയിൽ എത്തുന്ന അവസ്ഥയാണ് നിയമസഭയിൽ കണ്ടത്.