എന്‍റെ പുണ്യം..! 30 വർഷം മുടങ്ങാതെ ശബരിമലയിൽ സേവനം; സ്പെഷൽ ഓഫീസറായി രണ്ടാം തവണ; ഒടുവിൽ മുപ്പതു വർഷത്തെ ഔദ്യോഗി സേവനത്തിന് ഡിസംബർ 31ന്  പോലീസ് സേനയിൽ നിന്ന് പടിയിറക്കം

ശ​ബ​രി​മ​ല : ശ​ബ​രി​മ​ല അ​യ്യ​പ്പ സ്വാ​മി​യെ സേ​വിക്കാനായത് പു​ണ്യ​മാ​യി ക​രു​തു​ന്നെ​ന്ന് ശ​ബ​രി​മ​ല സ്പെ​ഷൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി. ​കെ. മ​ധു. തി​രു​വ​ന​ന്ത​പു​രം ശ്രീ ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യു​ള്ള പി. ​കെ. മ​ധു ഡി​സം​ബ​ർ 31 നാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യി സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​ത്.

ഈ ​തീ​ർ​ഥാ​ട​ന കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മൂ​ന്ന് ദി​വ​സം മു​ന്പ് ശ​ബ​രി​മ​ല സ്പെ​ഷ​ൽ ഓ​ഫീ​സ​റാ​യി ചു​മ​ത​ല​യേ​റ്റ മ​ധു 30 ന് ​മ​ല​യി​റ​ങ്ങും. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ശ​ബ​രി​മ​ല പോ​ലീ​സ് സേ​ന​യു​ടെ മു​ഴു​വ​ൻ ചു​മ​ത​ല​യു​ള്ള സ്പെ​ഷൽ പോ​ലീ​സ് ഓ​ഫീ​സ​റാ​കു​ന്ന​ത്. 1987 ൽ ​സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി കേ​ര​ള പോ​ലീ​സി​ൽ പ്ര​വേ​ശി​ച്ച മ​ധു ആ ​വ​ർ​ഷം മു​ത​ൽ മു​ട​ങ്ങാ​തെ ശ​ബ​രി​മ​ല​യി​ലും പ​ന്പ​യി​ലും സേ​വ​ന​ത്തി​ന് എ​ത്തു​മാ​യി​രു​ന്നു.

ശ​ബ​രി​മ​ല​യി​ലെ ഒ​രോ സേ​വ​ന​ത്തി​നു ശേ​ഷ​വും തി​രി​കെ മ​ല​യി​റ​ങ്ങു​ന്പോ​ൾ മ​ന​സി​നും ശ​രീ​ര​ത്തി​നും പ്ര​ത്യേ​ക ഉ​ണ​ർ​വ്വ് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​ടു​ത്ത വ​ർ​ഷം ശ​ബ​രി​മ​ല​യി​ൽ സേ​വ​ന​ത്തി​ന് എ​ത്താ​ൻ ക​ഴി​യി​ല്ല എ​ങ്കി​ലും സ​ർ​വ്വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​ത് ശ​ബ​രി​മ​ല​യി​ലെ സേ​വ​ന​ത്തി​ന് ശേ​ഷ​മാ​യ​തി​ൽ സ​ന്തോ​ഷം ഉ​ള​വാ​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts