മ​ഴ​ക്കെ​ടു​തി​: ഗവണർ സ്വാ​ത​ന്ത്ര്യ​ദി​ന​സ​ൽ​ക്കാ​രം റ​ദ്ദാ​ക്കി; മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ സം​ഭാ​വ​ന ചെ​യ്യുമെന്ന് ഗവർണർ

തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ദി​നം പ്ര​മാ​ണി​ച്ച് ഓ​ഗ​സ്റ്റ് 15ന് ​വൈ​കു​ന്നേ​രം 6.30ന് ​രാ​ജ് ഭ​വ​നി​ൽ ന​ട​ത്താ​നി​രു​ന്ന സ​ൽ​ക്കാ​ര​പ​രി​പാ​ടി​യാ​യ അ​റ്റ് ഹോം ​ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വേ​ണ്ട​ന്നു വ​ച്ചു. മ​ഴ​ക്കെ​ടു​തി മൂ​ലം സം​സ്ഥാ​ന​ത്ത് 27 പേ​ർ മ​രി​ക്കു​ക​യും പ​ല​യി​ട​ത്തും വ്യാ​പ​ക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​വു​ക​യും ചെ​യ്ത ഗു​രു​ത​ര​മാ​യ സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ഘോ​ഷ പ​രി​പാ​ടി വേ​ണ്ടെ​ന്നു വ​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സ്വ​ന്തം ശ​ന്പ​ള​ത്തി​ൽ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ സം​ഭാ​വ​ന ചെ​യ്യാ​നും ഗ​വ​ർ​ണ​ർ ജ​സ്റ്റി​സ് പി. ​സ​ദാ​ശി​വം തീ​രു​മാ​നി​ച്ചു. മ​ഴ​ക്കെ​ടു​തി​യി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച ഗ​വ​ർ​ണ​ർ രാ​ജ്ഭ​വ​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ജീ​വ​ന​ക്കാ​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​യ്ക്ക് ഉ​ദാ​ര​മാ​യി സം​ഭാ​വ​ന ന​ൽ​കാ​നും അ​ഭ്യ​ർ​ത്ഥി​ച്ചു.

സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ദു​ര​ന്ത​നി​വാ​ര​ണ ഏ​ജ​ൻ​സി​ക​ളും ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട​ഭ്യ​ർ​ത്ഥി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ര​ക്ഷാ- പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗ​വ​ർ​ണ​ർ സം​തൃ​പ്തി അ​റി​യി​ച്ചു.

Related posts